Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം കെയ്​ഴ്​സ്​...

പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ കോടികൾ നൽകി ചൈനീസ്​ കമ്പനികൾ

text_fields
bookmark_border
പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ കോടികൾ നൽകി ചൈനീസ്​ കമ്പനികൾ
cancel

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ കോടികൾ നൽകി ചൈനീസ്​ കമ്പനികൾ. കോൺഗ്രസാണ്​ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത്​ വിട്ടത്​. കോൺഗ്രസി​​െൻറ നേതൃത്വത്തിലുള്ള രാജീവ്​ ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന്​ സംഭാവന വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിനാണ്​ കോൺഗ്രസി​​െൻറ മറുപടി.

ചൈനീസ്​ ബഹിഷ്​കരണമെന്ന പ്രചാരണം ശക്​തമാവു​േമ്പാൾ​ ഷവോമി, ​ഒപ്പോ, വാവേയ്, ടിക്​ ടോക്​​ തുടങ്ങിയ കമ്പനികൾ കോവിഡ്​ പ്രതിരോധത്തിനായുള്ള പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നൽകിയെന്ന്​ കോൺഗ്രസ്​ നേതാവ്​ മനു അഭിഷേക്​ സിങ്​വി ആരോപിച്ചു​. മെയ്​ 20 വരെ 9,678 കോടിയാണ്​ പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവനയായി ലഭിച്ചത്​.

പി.എം കെയ്​ഴേ്​സ്​ ഫണ്ടിലേക്ക്​ വാവേയ്​ ഏഴ്​ കോടിയും ടിക്​ ടോക്​ 30 കോടിയും നൽകിയിട്ടുണ്ട്​. 38 ശതമാനം ചൈനീസ്​ നിക്ഷേപമുള്ള പേടിഎം 100 കോടി രൂപയാണ്​ സംഭാവനയായി​ നൽകിയത്​. ഷവോമി 15 കോടിയും ഒപ്പോ ഒരു കോടിയും ഫണ്ടിലേക്ക്​ നൽകിയിട്ടുണ്ടെന്ന്​ കോൺഗ്രസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വെളിപ്പെടുത്തുന്നു. സംഭാവന നൽകിയ കാര്യം ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPM CARES
News Summary - Congress says PM CARES Fund accepted Chinese donations
Next Story