Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മാതാപിതാക്കൾ മരിച്ച കുട്ടികൾക്കായി കേന്ദ്ര പാക്കേജ്​; 10 ലക്ഷം നൽകും

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്​ അവതരിപ്പിച്ച്​ കേന്ദ്രസർക്കാർ. 10 ലക്ഷം രൂപ പി.എം കെയേഴ്​സ്​ ഫണ്ടിൽ നിന്നും മാറ്റിവെക്കും. ​18 വയസ്സ്​​ പൂർത്തിയായാൽ ഈ തുകയിൽ നിന്ന്​ സ്​റ്റൈപ്പൻഡ്​ നൽകും. 23ാം വയസ്സിൽ തുക പൂർണമായും കുട്ടികൾക്ക്​ കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കുട്ടികൾക്ക്​ പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകും. ആയുഷ്​മാൻ ഭാരത്​ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്​ ലക്ഷം രൂപയുടെ ​ആരോഗ്യ ഇൻഷൂറൻസും ലഭ്യമാക്കും. കേന്ദ്രീയ, ​നവോദയ, സൈനിക്​ സ്​കൂളുകളിൽ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക. കുട്ടികൾക്ക്​ സ്വകാര്യ സ്​കൂളുകളിലാണ്​ അഡ്​മിഷൻ ലഭിക്കുന്നതെങ്കിൽ ഫീസ്​ സർക്കാർ വഹിക്കും.

ഉന്നതവിദ്യാഭ്യാസത്തിനായി വായ്​പകൾ നൽകും. വായ്​പ പലിശ കേന്ദ്ര സർക്കാർ വഹിക്കും. വിവിധ സംസ്ഥാന സർക്കാറുകൾ കോവിഡ്​ ബാധിച്ച്​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാറി​േന്‍റയും പാക്കേജ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi
News Summary - PM Cares for Children: PM announces Rs 10 lakh fund, free education for children orphaned in pandemic
Next Story