Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ജീവനക്കാരുടെ...

കേന്ദ്ര ജീവനക്കാരുടെ ശമ്പള വിഹിതം പി.എം. കെയേർസിലേക്ക്​

text_fields
bookmark_border
കേന്ദ്ര ജീവനക്കാരുടെ ശമ്പള വിഹിതം പി.എം. കെയേർസിലേക്ക്​
cancel

ന്യൂഡൽഹി: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന്​ ഒരു വിഹിതം പ്രധാനമന്ത്രിയൂടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടില േക്ക്​ സമാഹരിക്കാനുള്ള നടപടികൾ വിവിധ വകുപ്പുകളിൽ പുരോഗമിക്കുന്നു. മാസത്തിൽ ഒരു ദിവസത്തെ വേതനം വീതം 2021 മാർച്ച ്​ വരെ ശമ്പളത്തിൽ നിന്ന്​ പിടിക്കുന്ന രീതിയിലാണ്​ ഇത്​ ആസൂത്രണം ചെയ്​തിട്ടുള്ളത്​.

ശമ്പള വിഹിതം നൽകേണ്ടത ്​ നിർബന്ധമല്ലെന്ന്​ പറയുന്നുണ്ടെങ്കിലും ശമ്പളത്തിൽ നിന്ന്​ നേരിട്ട്​ തുക പിടിക്കുന്ന രൂപത്തിലാണ്​ ഇത്​ പ് രവർത്തിക്കുക. ശമ്പള വിഹിതം നൽകാൻ ആഗ്രഹിക്കാത്താവർ​ ബന്ധപ്പെട്ട മേലധികാരിയെ രേഖാമൂലം അറിയിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധനമന്ത്രാലയത്തിലെ റവന്യൂ വിഭാഗം എല്ലാവർക്കും സർക്കുലർ അയച്ചിട്ടുണ്ട്​. കീഴു​േദ്യാഗസ്​ഥരുടെ ശമ്പളവിഹിതം സംഭാവന ചെയ്യാൻ മേലധികാരികൾ സമ്മർദം ചെലുത്തുന്നതായി ജീവനക്കാരെ ഉദ്ധരിച്ച്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തിരുന്നു. ശമ്പള വിഹിതം എടുക്കരുതെന്ന്​ എഴുതി കൊടുക്കുന്നവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും പലരും ആശങ്കപ്പെടുന്നുണ്ട്​.

​ൈപ്രംമിനിസ്​റ്റേർസ്​ സിറ്റസൺ അസിസ്​റ്റൻസ്​ ആൻഡ്​ റിലീഫ്​ ഇൻ എമർജൻസി സിറ്റുവേഷൻ (പി.എം കെയേർസ്​) എന്ന ​പേരിലുള്ള പ്രത്യേക ദുരിതാശ്വാസ ഫണ്ട്​ പ്രധാനമന്ത്രിയുടെ കീഴിലുള്ള ട്രസ്​റ്റാണ്​ കൈകാര്യം ചെയ്യുക. ഇൗ ട്രസ്​റ്റിലേക്കുള്ള അംഗങ്ങളെ പ്രധാനമന്ത്രി നേരിട്ടാണ്​​ നിയമിക്കുന്നത്​. നേരത്തെ നിലവിലുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയെ മറികടന്ന്​ പ്രത്യേക ഫണ്ട്​ രൂപീകരിച്ചതിനെതിരെ കോൺഗ്രസ്​ രംഗത്തെത്തിയിട്ടുണ്ട്​. സി.എ.ജി ഒാഡിറ്റിങ്​ പോലുള്ളവ ഒഴിവാക്കി സ്വതന്ത്രാധികാരത്തോടെ പണം ചെലവഴിക്കാനാണ്​ ​പി.എം കെയേർസ്​ രൂപീകരിച്ചതെന്നും ഇതിന്​ പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്നുമാണ്​ കോൺഗ്രസ്​ ആരോപിക്കുന്നത്​.

മാർച്ച്​ 28 നാണ്​ പി.എം.കെയേർസ്​ എന്ന പ്രത്യേക ഫണ്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്​. ഒരാഴ്​ചക്കകം ഇതിലേക്ക്​ 6500 കോടിയിലധികമാണ്​ ഒഴുകിയത്​. കോർപറേറ്റുകൾ, സെലിബ്രിറ്റികൾ, വിവിധ സ്​ഥാപനങ്ങൾ, പ്രമുഖ വ്യക്​തികൾ തുടങ്ങിയവരെല്ലാം പി.എം. കെയേർസിലേക്ക്​ സംഭവന നൽകുന്നുണ്ട്​. കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട്​ ഇതിലേക്ക്​ നൽകാനുള്ള അനുവാദമുണ്ട്​. എന്നാൽ, സംസ്​ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക്​ കോർപറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട്​ നൽകാനാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newsSalary cutcovid 19corona outbreakpm cares
News Summary - PM-CARES donations cut from government staff salaries
Next Story