Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ചൈന അവിടെ കൃത്രിമ...

‘ചൈന അവിടെ കൃത്രിമ സൂര്യനെ സൃഷ്ടിക്കാനൊരുങ്ങുന്നു, ഇവിടെ കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണ് മോദി’- അരവിന്ദ് കെജ്രിവാൾ

text_fields
bookmark_border
‘ചൈന അവിടെ കൃത്രിമ സൂര്യനെ സൃഷ്ടിക്കാനൊരുങ്ങുന്നു, ഇവിടെ കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണ് മോദി’- അരവിന്ദ് കെജ്രിവാൾ
cancel
camera_alt

അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ചൈന അടക്കമുള്ള രാജ്യങ്ങൾ അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മുന്നേറുമ്പോൾ, രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണെന്ന രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചത്.

ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധവും അനന്തവുമായ ഊർജം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് ചൈന 'കൃത്രിമ സൂര്യനെ' സൃഷ്ടിക്കുന്നതിൽ വിജയം കൈവരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇന്ത്യയിലാകട്ടെ വികസനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ തമാശകളും ട്രോളുകളും പങ്കുവെച്ച കുട്ടികളെ വേട്ടയാടാനും അവർക്കെതിരെ കേസെടുക്കാനുമാണ് ഭരണകൂടം സമയം കണ്ടെത്തുന്നതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ശാസ്ത്രീയ മുന്നേറ്റങ്ങളിൽ നിന്നും രാജ്യത്തിന്റെ ഭാവി വികസനത്തിൽ നിന്നും ഭരണാധികാരികൾ ശ്രദ്ധ തിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് കേന്ദ്ര സർക്കാർ അധികാരത്തിൽ എത്തി 12 വർഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യ വികസനം ദാരുണമായ അവസ്ഥയിലാണെന്നാണ് കെജ്രിവാളിന്റെ പക്ഷം. ചെറിയൊരു മഴ പെയ്യുമ്പോഴേക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളും പ്രധാന റോഡുകളും വെള്ളക്കെട്ടിലാകുന്നത് പതിവായിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ കോടികൾ ചെലവഴിക്കുമ്പോഴും പാലങ്ങൾ തകരുന്നതും നഗരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടുന്നതും ജനജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകുന്നില്ല.

ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് പകരം തെറ്റായ മുൻഗണനകളാണ് സർക്കാർ നടപ്പാക്കുന്നത്. ജനപ്രതിനിധികളെ വിലപേശി കൂറുമാറ്റാനും, പ്രതിപക്ഷ പാർട്ടികളെ രാഷ്ട്രീയമായി തകർക്കാനും, വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ കാണിക്കാനുമാണ് സർക്കാർ മുഴുവൻ സമയവും ഊർജം വിനിയോഗിക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളും രാജ്യത്തിന്റെ പുരോഗതിയും പൂർണ്ണമായും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം തെറ്റായ നയങ്ങൾ രാജ്യത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി. അന്ധവിശ്വാസങ്ങൾക്കും രാഷ്ട്രീയ പകപോക്കലുകൾക്കും അപ്പുറം ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വിദ്യാഭ്യാസത്തിനും മികച്ച വികസനത്തിനും പ്രാധാന്യം നൽകുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ഇന്ത്യയിൽ ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് മുന്നോട്ട് നയിക്കാൻ ശേഷിയുള്ള ദീർഘവീക്ഷണമുള്ള ഒരു നേതൃത്വമാണ് ഇന്നത്തെ ഇന്ത്യ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം ഇതിനകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ പിന്നോക്കാവസ്ഥയും ഭരണകൂടത്തിന്റെ മുൻഗണനകളെക്കുറിച്ചുമുള്ള ചർച്ചകളാണ് ഇതിലൂടെ വീണ്ടും സജീവമായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPrime minsterIndiaChinaartificial Sunaravindkejrival
News Summary - ‘ചൈന അവിടെ കൃത്രിമ സൂര്യനെ സൃഷ്ടിക്കാനൊരുങ്ങുന്നു, ഇവിടെ കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണ് മോദി’- അരവിന്ദ് കെജ്രിവാൾ
Next Story