Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്.ടി...

ജി.എസ്.ടി നടപ്പാക്കിയത് മോദി തനിച്ചല്ല- പ്രധാനമന്ത്രി

text_fields
bookmark_border
Modi in Gujarath
cancel

അഹമ്മദാബാദ്​: കോണ്‍ഗ്രസി​​​​െൻറ സാമ്രാജിത്വം അവസാനിച്ചുവെന്നും നുണപ്രചരണങ്ങൾ നടത്തുകയാണ്​ നേതാക്കളുടെ ഇപ്പോഴത്തെ ജോലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്​ട്രീയ നിലവാരം തകർന്ന കോൺഗ്രസ്​ വിദ്വേഷത്തി​​​​െൻറ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മോദി പറഞ്ഞു. ഗൗരവ് യാത്രയുടെ സമാപന സമ്മേളനമായ ഗുജറാത്ത്​ ഗൗരവ്​ മഹാസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു മോദി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ചടങ്ങിനെത്തിയിരുന്നു.

കോൺഗ്രസി​​​​െൻറ സാമ്രാജിത്വം നഷ്​ടപ്പെട്ടിരിക്കുന്നു. ഗാന്ധി ഭരണം അവസാനിച്ചു. വികസനമാണ്​ വിജയം നേടിയത്​. കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനും മറ്റു പാർട്ടികൾക്കോ ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം നല്‍കില്ല. കോണ്‍ഗ്രസി​​​​െൻറ രാഷ്ട്രീയ നിലവാരം ഇല്ലാതായിരിക്കുകയാണ്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണ പ്രചാരണം നടത്തുകയാണ്. വിദ്വേഷത്തി​​​െൻറ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഗുജറാത്തി​​​െൻറ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയതെന്നും നരേന്ദ്രമോദി ആരോപിച്ചു. ജി.എസ്.ടി, നോട്ട് നിരോധനം അട്ടക്കമുള്ളവയെ കുറിച്ച് കോണഗ്രസ്​ നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ജി.എസ്​.ടി നടപ്പാക്കിയതിൽ കോൺഗ്രസിനും തുല്യ പങ്കാളിത്തമുണ്ട്​. എന്നാൽ കോൺഗ്രസുകാരിന്ന്​ ജി.എസ്​.ടിയെ കുറിച്ച്​ നുണകൾ പ്രചരിപ്പിക്കുന്നു. ജി.എസ്​.ടിയെ സംബന്ധിച്ച പ്രശ്​നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടിരിക്കയാണ്​. ജി.എസ്​.ടി നടപ്പാക്കു​േമ്പാൾ തന്നെ മൂന്നു മാസത്തിനുശേഷം അത്​ പുനഃപരിശോധിക്കുമെന്നും പ്രശ്​നങ്ങൾ പരിഹാരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും താൻ അറിയിച്ചിരുന്നു. ജി.എസ്​.ടിയിലെ പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്​. അത്​ വ്യാപാരികൾക്ക്​ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 

അമിത്​ ഷായാണ്​ ബി.ജെ.പിയിലെ ‘മാൻ ഒാഫ്​ ദ മാച്ച്​’. ഗുജറാത്ത്​ നിയസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ 150 എണ്ണത്തിൽ ബി.ജെ.പി വിജയം നേടുമെന്നാണ്​ അമിത്​ ഷാ ഉറപ്പു നൽകിയിരിക്കുന്നത്​. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയം കൊയ്​ത്​ മുന്നേറുകയാണ്​. ഉത്തർപ്രദേശിലെ നേട്ടം ഉദാഹരണമാണ്​. 2019 ലെ ലോക്​സഭാ തെരഞ്ഞെടുപ്പിലും  ബി.ജെ.പി വിജയം നേടുമെന്നും ഭരണത്തിലുണ്ടാകുമെന്നും മോദി പറഞ്ഞു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministerdevelopmentmalayalam newsGandhi FamilyDynastyRahul Gandhi
News Summary - PM Attacks Gandhi Family, Says Development Will Trounce Dynasty- India news
Next Story