Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടി മുന്നാക്ക ജാതിയെ മോദി പിന്നാക്കരാക്കി -മായാവതി

text_fields
bookmark_border
Mayawat
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻെറ ജാതി പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയത്​ രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടിയാണെന്ന്​ ബഹുജൻ സമാജ്​ പാർട്ടി അധ്യക്ഷ​ മായാവതി. പ്രതിപക്ഷം തന്നെ താണവനായാണ്​​ കാണുന്ന തെന്ന്​ മോദി കുറ്റപ്പെടുത്തിയതിന്​ പിറകെയാണ്​ മായാവതിയുടെ വിമർശനം.

ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെയാണ്​ മോദി തൻെറ സമുദായത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയത്. ഉന്നത ജാതിയെ തെരഞ്ഞെടുപ്പുകളിലെ രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ ​േവണ്ടി പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയായിരുന്നു. മുലായം സിങ്​ യാദവിനെയും അഖിലേഷ്​ യാദവിനെയും പോലെ മോദിയും പിന്നാക്ക വിഭാഗക്കാരനല്ലെന്നും​​ മായാവതി ലഖ്​നോവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പിന്നാക്ക വിഭാഗത്തിൽ നിന്ന്​ വരുന്നതിനാൽ താൻ താണവനാണെന്ന്​ ബെഹൻജിയും അഖിലേഷും കരുതുന്നവെന്നായിരുന്നു കനൂജിൽ മോദി പറഞ്ഞത്​. ബി.ജെ.പിയുടെ ദലിത്​ -പിന്നാക്ക കാർഡ്​ ഇനിയും ഇവിടെ ചെലവാകില്ല -മായാവതി വ്യക്​തമാക്കി

വിമർശകർ അപമാനിക്കുന്നതു വരെ രാജ്യത്തെ ജനങ്ങൾക്ക്​ തൻെറ ജാതി അറിയില്ലായിരുന്നു. തൻെറ ജാത​ി ചർച്ച ചെയ്​തതിൽ മായാവതി, അഖിലേഷ് യാദവ്​​, കോൺഗ്രസുകാർ, മഹാ മിലാവത്തുകാർ എന്നിവരോട്​ നന്ദിയുണ്ട്​. പിന്നാക്ക വിഭാഗത്തിൽ ജനിക്കുന്നത്​ മൂലം രാജ്യത്തെ സേവിക്കാൻ അവസരം ലഭിക്കുകയാണ്​. മുതിർന്ന രാഷ്​ട്രീയക്കാർ തന്നെ ജാതി രാഷ്​ട്രീയത്തിലേക്ക്​ വലിച്ചിഴക്കരു​െതന്നും മോദി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMayawatyCaste PoliticsLok Sabha Electon 2019
News Summary - PM Added His Caste In Backward Category For Political Gains - India news
Next Story