പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ
text_fieldsചെന്നൈ: കോയമ്പത്തൂരിൽ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കോയമ്പത്തൂർ ആർ.എസ്.പുരം ചിന്മയ വിദ്യാലയത്തിലെ ഊർജതന്ത്രം അധ്യാപകനായ മിഥുൻ ചക്രവർത്തിയാണ് (32) അറസ്റ്റിലായത്. കോയമ്പത്തൂർ വെസ്റ്റ് മഹിള പൊലീസാണ് കേസെടുത്തത്.
17കാരിയായ വിദ്യാർഥിനി വ്യാഴാഴ്ചയാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ മിഥുൻ ചക്രവർത്തിയെ വെറുതെ വിടരുതെന്ന് അഭ്യർഥിച്ചിരുന്നു. വാട്സ്ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് സ്പെഷൽ ക്ലാസാണെന്നു പറഞ്ഞ് വിളിച്ചുവരുത്തി മിഥുൻ കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
വിദ്യാർഥിനി പലവട്ടം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന സ്കൂൾ പ്രിൻസിപ്പൽ മീര ജാക്സെൻറ പേരിലും പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവരും അറസ്റ്റിലായേക്കുമെന്നാണ് സൂചന. മിഥുൻ ചക്രവർത്തിയെ ഈ മാസം 26വരെ ഉടുമൽപേട്ട സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

