Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​െൻറ പണം സ്വീകരിച്ച്​...

എ​െൻറ പണം സ്വീകരിച്ച്​ കേസ്​ അവസാനിപ്പിക്കൂ -കേന്ദ്രസർക്കാരിനോട്​ വിജയ്​ മല്യ

text_fields
bookmark_border
എ​െൻറ പണം സ്വീകരിച്ച്​ കേസ്​ അവസാനിപ്പിക്കൂ -കേന്ദ്രസർക്കാരിനോട്​ വിജയ്​ മല്യ
cancel

ന്യൂഡൽഹി: വായ്​പ കുടിശ്ശിക പൂർണമായി തിരിച്ചടിൽ തനിക്കെതിരായ കേസ്​ അവസാനിപ്പിക്കുമെന്ന വാഗ്​ദാനം അംഗീകരിക്കണമെന്ന്​ കേന്ദ്രസർക്കാരിനോട്​ വിവാദ മദ്യവ്യവസായി വിജയ്​ മല്യ. കോവിഡ്​ പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ച കേന്ദ്രസർക്കാരിനെ മല്യ അഭിനന്ദിച്ചു. എന്നാൽ വായ്​പ കുടിശ്ശിക അടക്കുമെന്ന ആവർത്തിച്ച ത​​െൻറ വാഗ്​ദാനം സർക്കാർ അവഗണിക്കുകയാണെന്നും മല്യ പരിഭവിച്ചു. 

‘‘കോവിഡ്​ പാക്കേജ്​ പ്രഖ്യാപിച്ച സർക്കാരിന്​ അഭിനന്ദനം. അവർക്ക്​ ആവശ്യമുള്ളത്ര കറൻസി അടിക്കാൻ കഴിയും. എന്നാൽ എസ്​.ബി.ഐയിൽ നിന്നെടുത്ത  വായ്​പ നൂറുശതമാനവും തിരിച്ചടക്കുമെന്ന എന്നെപോലുള്ളവരുടെ വാഗ്​ദാനം നിരന്തരം നിരസിക്കേണ്ട ആവശ്യമുണ്ടോ? നിരുപാധികം എ​​െൻറ പണം സ്വീകരിക്കുക. എന്നിട്ട്​ എനിക്കെതിരായ കേസ്​ പിൻവലിക്കുക’’ മല്യ ട്വീറ്റ്​ ചെയ്​തു. 

മുമ്പും വായ്​പ കുടിശ്ശിക പൂർണമായി തിരിച്ചടിക്കാമെന്ന്​ പറഞ്ഞ്​ മല്യ ട്വീറ്റ്​ ചെയ്​തിരുന്നു. ഇന്ത്യയിലേക്ക്​ നാടുകടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി ലണ്ടൻ ഹൈകോടതി തള്ളിയതിനെ തുടർന്ന്​ മല്യ ബ്രിട്ടീഷ്​ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപയുടെ വായ്​പയെടുത്താണ്​ കിങ്​ഫിഷർ ഉടമ വിജയ്​ മല്യ മുങ്ങിയത്​. ബ്രിട്ടനിൽ അറസ്​റ്റിലായെങ്കിലും പിന്നീട്​ ജാമ്യത്തിലിറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankVijay MallyakingfisherIndia News
News Summary - "Please Take My Money Unconditionally And Close", Says Vijay Mallya
Next Story