തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലോക്ഡൗൺ കാലത്തെ വേതനം ആവശ്യപ്പെട്ട് ഹരജി
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്തെ തൊഴിൽ സമയം കണക്കാക്കി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വിതരണം ചെയ്യണമെന്നാ വശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. അരുണാ റോയും നിഖിൽ ദേയും അഡ്വ. പ്രശാന്ത് ഭൂഷൺ വഴിയാണ് ഹരജി നൽകിയത്.
ലോക്ഡൗൺ കാലത്തെ വേതനം വിതരണം ചെയ്യുക, കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്വദേശങ്ങളിൽ താൽകാലിക ജോബ് കാർഡ് അനുവദിക്കുക, തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നടപടി എടുക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് ഹരജി ഫയൽ ചെയ്തത്.
7.6 കോടി സജീവ തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ഇവർ രണ്ട് വർഷത്തോളമായി തൊഴിലുറപ്പ് തൊഴിലിനെ ആശ്രയിക്കുന്നവരാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇവരുടെ ജീവിക്കാനുള്ള അവകാശം തന്നെ തടയുന്നതാണെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
