കോടതിയിൽ ഹരജികളുടെ പെരുമഴ
text_fieldsന്യൂഡൽഹി: നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന് നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി യിൽ ഹരജികളുടെ പെരുമഴ. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി, മുൻ പ്രസിഡൻറ് രാഹുൽ ഗാ ന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര എന്നിവർക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈകോടതിയിൽ ഹരജിയുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി നേതാവ് അമാനത്തുല്ല ഖാൻ എന്നിവർക്കെതിരെ കേസെടുക്കാനാണ് മറ്റൊരു ഹരജി. എ.ഐ.എം.ഐ.എം നേതാക്കളായ അസദുദ്ദീൻ ഉവൈസി, അക്ബറുദ്ദീൻ ഉവൈസി തുടങ്ങിയവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ഹിന്ദു സേന ഹരജി സമർപ്പിച്ചു. നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സമിതി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടും ഹരജിയുണ്ട്.
തുഷാർ മേത്ത ഹാജരാകും
ഡൽഹിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി പൊലീസിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മറ്റ് മൂന്ന് അഭിഭാഷകരും കോടതിയിൽ ഹാജരാകും. ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജലാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
