Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദാർ പൂനെവാലക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
Adar Poonawallah
cancel

മുംബൈ: കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദാർ പൂനെവാലക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈകോടതിയിൽ ഹരജി. മുംബൈയിലെ അഭിഭാഷകനായ ദത്ത മാനെയാണ് മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈകോടതിയിൽ ഹരജി നൽകിയത്.

പൂനെവാലക്ക് മാത്രമല്ല കുടുംബത്തിനും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, പൂനെവാലക്കെതിരെയുള്ള ഭീഷണി കോളുകളിൽ കേസ് രജിസ്റ്റർ ചെയ്യാൻ മഹരാഷ്ട്ര സർക്കാറിനോടും പുനെ പൊലീസിനോടും നിർദേശിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.

കോവിഷീൽഡിന്‍റെ വില വർധനവിനെതിരെ​ വൻ പ്രതിഷേധം ഉയർന്നതോടെ​ വാക്​സിൻ​ സംസ്​ഥാനങ്ങൾക്ക്​ ഡോസിന്​ 300 രൂപക്ക്​ നൽകാമെന്ന്​ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി സി.ആർ.പി.എഫിന്​ ചുമതല കൈമാറിയത്.

കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദാർ പൂനെവാല, ഇന്ത്യ വിട്ട് ലണ്ടനിലേക്ക് പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story