Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇടക്കാല ബജറ്റിനെതിരായ...

ഇടക്കാല ബജറ്റിനെതിരായ ഹരജി തള്ളി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റ്​ അ​സാ​ധു​വാ​ ക്ക​ണ​െ​മ​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വാ​ർ​ഷി​ക ബ​ജ​റ്റ്, വോ​ട്ട്​ ഒാ​ൺ അ​ക്കൗ​ ണ്ട്​ എ​ന്നീ ര​ണ്ടു​രീ​തി മാ​ത്ര​മാ​ണ്​ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​െ​ത​ന്നും ഇ​ട​ക്കാ​ല ബ​ജ​റ്റ്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​െ​ണ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ മ​നോ​​ഹ​ർ​ലാ​ൽ ശ​ർ​മ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്.

മാ​സ​ങ്ങ​ൾ​ക്ക​കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​െ​ക്ക ഇ​ട​ത്ത​ര​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​രി​ന​ൽ​കി​യ ബ​ജ​റ്റ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ർ​മ​യു​ടെ വാ​ദം. എ​ന്നാ​ൽ, ശ​ർ​മ സ്വ​ന്തം​നി​ല​ക്കു ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഇ​ട​പെ​​ടേ​ണ്ട​തി​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സ്​ സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ കാ​പി​റ്റ​ൽ റി​സ​ർ​വി​ൽ​നി​ന്ന്​ കോ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ർ​മ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി 50,000 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspleaInterim Budget
News Summary - plea against interim budget objected -india news
Next Story