Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘടനകളുടെ അംഗീകാരം...

സംഘടനകളുടെ അംഗീകാരം റദ്ദാക്കൽ: കുവൈറ്റ് എംബസി നടപടിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ്

text_fields
bookmark_border
സംഘടനകളുടെ അംഗീകാരം റദ്ദാക്കൽ: കുവൈറ്റ് എംബസി നടപടിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ്
cancel

ന്യൂഡൽഹി: കുവൈത്തിൽ പ്രവർത്തിക്കുന്ന 200ൽപരം ഇന്ത്യൻ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയ ഇന്ത്യൻ എംബസിയുടെ നടപട ിക്കെതിരെ കേന്ദ്ര സർക്കാറിന് നോട്ടീസ്. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹരജിയിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതിയാണ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വർഷം വരെ ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ സാമൂഹിക, സാംസ്കാരിക, പ്രാദേശിക രംഗങ്ങളിൽ 275 ഇന്ത്യൻ സംഘടനകളാണ് കുവൈത്തിൽ പ്രവർത്തിച്ചിരുന്നത്. ഇവർക്കെല്ലാം മൂന്ന് വർഷത്തേക്ക് ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ കുവൈറ്റിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നിലനിൽക്കവെയാണ് പുതുതായി ചുമതല ഏറ്റെടുത്ത ഇന്ത്യൻ അബാസഡർ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയത്. തുടർന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ രാഷ്ട്രപതിക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് അംബാസഡറുടെ നടപടിയിൽ ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾ പ്രസിഡന്‍റ് ബാബു ഫ്രാൻസിസ്, ഡൽഹി ഹൈക്കോടതിയെ പ്രവാസി ലീഗൽ സെൽ മുഖേന സമീപിച്ചത്. നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ജസ്റ്റിസ് നവീൻചൗള ഉത്തരവിട്ടു. ഡിസംബർ 5 ന് ഹരജി ഹൈകോടതി വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtindian embassymalayalam newsindia newskuwait embassy
News Summary - Plea against Indian embassy decision to deregister over 200 associations in Kuwait-india news
Next Story