Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോഡ്​സെയെ...

ഗോഡ്​സെയെ പുകഴ്​ത്തിയും ഗാന്ധിയെ ഇകഴ്​ത്തിയുമുള്ള നാടകം വിവാദത്തിൽ VIDEO

text_fields
bookmark_border
ഗോഡ്​സെയെ പുകഴ്​ത്തിയും ഗാന്ധിയെ ഇകഴ്​ത്തിയുമുള്ള നാടകം വിവാദത്തിൽ VIDEO
cancel

ന്യൂഡൽഹി: രാഷ്​ട്രപിതാവ്​ മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക്​ ഗോഡ്​സെയെ വാഴ്​ത്തിയും ഗാന്ധി വധത്തെ ന്യായീകരിക്കുകയും ചെയ്യുന്ന നാടകത്തിനെതിരെ പരാതിയുമായി വിദ്യാർഥികൾ. ബനാറസ്​ ഹിന്ദു സർവകലാശാലയിലാണ്​ വിവാദമായ നാടകം അരങ്ങേറിയത്​. സൻസ്​ക്രിതി 2018 എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന സാംസ്​കാരിക ആഘോഷങ്ങൾക്കിടെയായിരുന്നു നാടകം. 

ഗോഡ്​സെയെ മഹാനായി ചിത്രീകരിക്കുന്ന നാടകത്തി​​​​​െൻറ ദൃശ്യങ്ങൾ ഒരു വിദ്യാർഥി പകർത്തുകയും അത് വ്യാപകമായി​ പ്രചരിക്കപ്പെടുകയും ചെയ്​തിരുന്നു. ഒരു കൂട്ടം വിദ്യാർഥികൾ ജില്ലാ അധികാരികൾക്കും ബി.എച്ച്​.യുവിനും നാടകത്തിനെതിരെ ശക്​തമായ നടപടി ആവശ്യപ്പെട്ട്​ പരാതി നൽകിയിട്ടുണ്ട്​.

‘‘ഹിന്ദുവാ​െണന്നതിൽ ഞാൻ അഭിമാനം കൊണ്ടിരുന്നു. അഹിംസ ​എന്ന ആശയം കൊണ്ട്​ ഗാന്ധി ഹിംസ ചെയ്യുകയാണ്​. അയാൾ മുസ്​ലിംകൾക്ക്​ വേണ്ടി നിലകൊണ്ടു. അതെനിക്ക്​ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതേ തുടർന്നാണ്​ ഗാന്ധി ഇൗ ലോകം വിട്ടു പോകണമെന്ന്​  ഞാൻ തീരുമാനിച്ചത് -എന്നിങ്ങനെയായിരുന്നു നാടകത്തിലെ സംഭാഷണങ്ങൾ. ‘മേം നെ ഗാന്ധി കോ ക്യൂ മാരാ’ (ഞാൻ ഗാന്ധിയെ എന്തിന്​ കൊന്നു) എന്ന പുസ്​തകത്തെ അടിസ്​ഥാനമാക്കിയുള്ള നാടകം ആരംഭിച്ചത്​ മുതൽ പ്രകോപനപരമായ സംഭാഷണങ്ങളായിരുന്ന നിറഞ്ഞ്​ നിന്നത്​. ‘മെയ്​നേ ഗാന്ധി കോ മാരാ’ (ഞാനാണ്​ ഗാന്ധിയെ ​െകാന്നത്​) എന്ന വാക്കുകളെ സദസ്സിലുള്ളവർ കൈയ്യടിച്ച്​ പ്രോത്സാഹിപ്പിക്കുകയും ചെയ്​തു.

1916ൽ ഒരു പ്രഭാഷണത്തിനിടെ മഹാത്മ ഗാന്ധിയായിരുന്നു ബനാറസ്​ ഹിന്ദു സർവകലാശാല സ്​ഥാപിക്കുന്ന വിവരം പുറത്തു​ വിട്ടത്​. ബി.എച്ച്​.യുവി​​​​​െൻറ സ്​ഥാപകൻ മധൻ മോഹൻ മാളവ്യയുമായും ഗാന്ധിക്ക്​ നല്ല അടുപ്പമുണ്ടായിരുന്നു. അതേ സർവകലാശാലയിലാണ്​ ഗാന്ധി ഘാതകനായ ഗോഡ്​സെയെ വാഴ്​ത്തുകയും രാഷ്​ട്രപിതാവിനെ അപകീർത്തിപ്പെടുത്തുകയും ചെയ്​തതെന്ന്​​ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ഇത്തരം നാടകങ്ങളിലൂടെ ​ഗാന്ധിജിയുടെ മഹത്വത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്​ നടക്കുന്നതെന്നും ഇത്​ രാജ്യദ്രോഹത്തിൽ കുറ​ഞ്ഞൊന്നുമല്ലെന്നും പരാതിയിലുണ്ട്​. 

രാജ്യത്തി​​​​​െൻറ​ ഭരണഘടനയുടെയും ബനാറസ്​ ഹിന്ദു സർവകലാശായുടെയും മൂല്യങ്ങളെ ഹനിക്കുന്നതും മഹാൻമാരായ സ്വതന്ത്ര സമര സേനാനികളെ നിന്ദിക്കുന്ന തരത്തിലുമുള്ള സംഭവമാണെന്നും വിദ്യാർഥികൾ ആരോപപ്പിക്കുന്നു. ഗോഡ്​സെയെ നായകനായി ചിത്രീകരിക്കുന്നത് ക​ാണേണ്ടി വരുന്നത്​​ ദൗർഭാഗ്യകരമാ​െണന്ന്​ എൻ.എസ്​.യു.​െഎ സംസ്​ഥാന പ്രസിഡൻറ്​ വികാസ്​ സിങ്​ പ്രതികരിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:playmalayalam newsNathuram Vinayak GodseGandhi AssassinBHU Campus
News Summary - Play 'Celebrating' Gandhi Assassin on BHU Campus - india news
Next Story