ഗംഗയിൽ വിഗ്രഹമൊഴുക്കിയാൽ 50,000 രൂപ പിഴ
text_fieldsന്യൂഡൽഹി: ഗംഗ നദിയിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങൾ ഒഴുക്കിയാൽ 50,000 രൂപ പിഴ. ഇതുമായി ബന്ധപ്പെട്ട് 15 നിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഗംഗയിൽ ഇനി വിഗ്രഹം ഒഴുക്കുന്നത് അനുവദിക്കില്ലെന്ന് ദേശീയ ഗംഗ ശുചിത്വ മിഷൻ, നദിയൊഴുകുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ അറിയിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ത്സാർഖണ്ഡ്, പശ്ചിമബംഗാൾ, ഡൽഹി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തില അഞ്ചാം വകുപ്പ് പ്രകാരമാണ് നടപടി.
ഒാരോ ആഘോഷത്തിന് ശേഷവും വിഗ്രഹം ഒഴുക്കുന്നതിൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ സ്വീകരിച്ച നടപടികൾ ഏഴ് ദിവസത്തിനകം അറിയിക്കാനും നിർദേശമുണ്ട്. ഗണേശ ചതുർഥി, ദുർഗാ പൂജ, ചാത്ത് പൂജ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഗംഗയിൽ വിഗ്രഹങ്ങൾ ഒഴുക്കാറുണ്ട്.
