Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ നടന്ന...

ചെന്നൈയിൽ നടന്ന പൊലീസ്​ അതിക്രമം ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയത് ​​-സ്​റ്റാലിൻ

text_fields
bookmark_border
mk-stalin
cancel

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ് മാതൃകയിൽ ചെന്നൈ വണ്ണാർപേട്ട് നടന്ന സമരത്തിന് നേരെ നടന്ന പൊലീ സ് അതിക്രമത്തിൽ പ്രതികരണവുമായി ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ. സമാധാനപരമായ സമരത്തിനു​ നേരെ സർക്കാർ ആസൂത്ര ണം ചെയ്​ത്​ നടപ്പാക്കിയ അതിക്രമമാണ് നടന്നതെന്ന്​​ സ്​റ്റാലിൻ ആരോപിച്ചു.

അക്രമം നടന്ന ഫെബ്രുവരി 14നെ കരിദ ിനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സമരക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും അക്രമത്തിന്​ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്​റ്റാലിൻ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യ പട്ടികക്കുമെതിരായ പ്രതിഷേധ സമരത്തിൽ ആയിരക്കണക്കിന്​ ആളുകളാണ്​ പ​ങ്കെടുത്തത്​. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്​.

വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാൻ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. തുടർന്ന്​ രാത്രി 9.30ഓടെ പൊലീസ്​ ലാത്തിച്ചാർജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സമരത്തിന് നേരെ പൊലീസ് കല്ലേറ് നടത്തി അക്രമസാഹചര്യം ഒരുക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

ഒരു വനിത പൊലീസ്​ ഡെപ്യൂട്ടി കമീഷണർക്കും രണ്ട്​ വനിത പൊലീസുകാർക്കും ഒരു സബ്​ ഇൻസ്​പെക്​ടർക്കും ഉൾപ്പെടെ നാല്​ പൊലീസുകാർക്ക്​ കല്ലേറിൽ പരിക്കേറ്റതായി പൊലീസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalinmalayalam newsindia newsDMK chiefAnti CAA protest
News Summary - Planned attack: DMK chief Stalin condemns police action on anti-CAA protesters -india news
Next Story