Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഹാരാഷ്​ട്രയിൽ ആരാധനാലയങ്ങൾ തുറന്നു; കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണം
cancel
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ആരാധനാലയങ്ങൾ തുറന്നു; കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണം

text_fields
bookmark_border

മുംബൈ: കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിനെ തുടർന്ന്​ അടച്ചിട്ട മഹാരാഷ്​ട്രയിലെ ആരാധനാലയങ്ങൾ തുറന്നു. എട്ടുമാസത്തോളമായി ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.

ശനിയാഴ്​ച ആരാധനാലയങ്ങൾ തുറക്കുന്ന വിവരം മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ അറിയിച്ചിരുന്നു. ഷിർദ്ദി സായ്​ ബാബ ക്ഷേ​ത്രം, മഹിം ദർഗ, മുംബൈയിലെ സിദ്ധിവിനായക്​ ക്ഷേത്രം തുടങ്ങിയ പ്രശസ്​ത ആരാധനാലയങ്ങളും തുറന്നു.

ഞായറാഴ്​ച രാത്രി തുറന്ന ആരാധനാലയങ്ങളും പരിസരവുമെല്ലാം അണുവിമുക്തമാക്കി. തുടർന്ന്​ തിങ്കളാഴ്​ച വെളുപ്പിന്​ ഭക്തർക്കായി തുറന്നുനൽകുകയായിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ആരാധന അനുവദിക്കൂ. അതേസമയം കണ്ടെയ്​ൻമെൻറ്​ സോണുകളിലെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകില്ല. രോഗലക്ഷണമുള്ളവരെ ക്ഷേത്രത്തിനകത്ത്​ പ്രവേശിപ്പിക്കില്ല. മാസ്​ക്​ കൃത്യമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ശരീര ഊഷ്​മാവ്​ പരിശോധിച്ചതിന്​ ശേഷമേ പ്രവേശനം അനുവദിക്കൂ.

വിഗ്രഹം, വിശുദ്ധ ഗ്രന്ഥങ്ങൾ തുടങ്ങിയവ തൊടാൻ അനുവദിക്കില്ല. സംഗീതം ആലപിക്കാനും മറ്റും അനുമതി നൽകില്ല. മിക്കയിടങ്ങളിലും ഓൺലൈനായി ബുക്ക്​ ചെയ്​തവരെ മാത്രമേ പ്രവേശനത്തിന്​ അനുവദിക്കൂ.

മാർച്ച്​ 24 മുതൽ​ രാജ്യമെമ്പാടും ആരാധനാലയങ്ങളിൽ ഭക്ത​ർക്ക്​ പ്രവേശനം അനുവദിച്ചിരുന്നില്ല. അതേസമയം മണ്ഡലമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തിങ്കളാഴ്​ച തുറന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraLockdown​Covid 19Places of worship
News Summary - Places of worship reopen in Maharashtra
Next Story