തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അന്ത്യത്തിനുള്ള തുടക്കം –കുഞ്ഞാലിക്കുട്ടി
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് ബി.ജെ.പിയുടെ അന്ത്യംകുറിക്കുന്നതിനുള്ള തുടക്കമാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കർണാടകയിൽ ചില മേഖലയിൽ ന്യൂനപക്ഷ പാർട്ടികൾ മത്സരിക്കുന്നത് കോൺഗ്രസിെൻറ വോട്ട് വിഭജിക്കാൻ ഇടയാക്കുമെന്നും അത് ബി.ജെ.പിക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ അവരെ വിജയിപ്പിക്കുന്നതിന് മറ്റെല്ലാ മതേതര പാർട്ടികളും ഒന്നിക്കണം.
ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വരാതിരിക്കാൻ മതേതര സ്വഭാവമുള്ള എല്ലാ പാർട്ടികളും കോൺഗ്രസിന് കീഴിൽ ഒന്നിക്കണമെന്നുംകുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, ലീഗ് കർണാടക പ്രസിഡൻറ് ദസ്തഗീർ ആഗ, ജനറൽ സെക്രട്ടറി മഹ്ബൂബ് പാഷ, കർണാടക ട്രഷറർ പി.കെ. നൗഷാദ്, വൈസ് പ്രസിഡൻറ് അസിം അഫ്റോസ് സേട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
