തിരുവനന്തപുരം: വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെഡിയു പോയത് കൊണ്ട് യു.ഡി.എഫില്‍ ചലനമൊന്നും ഉണ്ടാക്കില്ല. ജെ.ഡി.യു ചര്‍ച്ചക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലോക കേരള സഭക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം ഞെട്ടിപ്പിച്ചെന്നും ജഡ്ജിമാര്‍ക്ക് ഇനിയും എന്തൊക്കെ പറയാനുണ്ടെന്നും അവര്‍ അടക്കിപ്പിടിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.