Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മി. ഗോതാലയുടെ നുണ’; വന്ദേ ഭാരത്​ എക്​സ്​പ്രസ്​ വിഡിയോയെ പരിഹസിച്ച്​ കോൺഗ്രസ്​

text_fields
bookmark_border
‘മി. ഗോതാലയുടെ നുണ’; വന്ദേ ഭാരത്​ എക്​സ്​പ്രസ്​ വിഡിയോയെ പരിഹസിച്ച്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: മിന്നലിനേക്കാൾ സ്​പീഡിൽ കുതിക്കുന്ന ഇന്ത്യയുടെ ആദ്യ സെമി -ഹൈസ്​പീഡ്​ ട്രെയിൻ എന്ന വിശേഷണവുമായി റെ യിൽവേ മന്ത്രി പിയൂഷ്​ ഗോയൽ ട്വിറ്ററിൽ പങ്കുവെച്ച വന്ദേ ഭാരത്​ ട്രെയിനി​​​െൻറ വിഡിയോയെ പരിഹസിച്ച്​ കോൺഗ്ര സ്​. വിഡിയോയിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും മിന്നലിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്​ മിസ്​റ്റർ ഗോതാലയു ടെ നുണകളാണെന്നും കോൺഗ്രസ്​ ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘ മെയ്​ക്ക്​ ഇൻ ഇന്ത്യ’യിലൂടെ നിർമിച്ച ഇന്ത്യയ​ുടെ ആദ്യ സെമി-ഹൈസ്​പീഡ്​ ട്രെയിൻ വന്ദേ ഭാരത്​ മിന്നലിനേക്കാൾ വേഗത്തിൽ കുതിക്കുന്നത്​ കാണൂ’ എന്ന കുറിപ്പോടെയാണ്​ പിയൂഷ്​ ഗോയൽ വിഡിയോ ട്വീറ്റ്​ ചെയ്​തത്​. എന്നാൽ വിഡിയോ ഫാസ്​റ്റ്​ ഫോർവേഡ്​ മോഡിലെടുത്ത്​ സ്​പീഡ്​ കൂട്ടിയതാണെന്നത്​ വ്യക്തമാകുന്നുണ്ടെന്ന്​ പരിഹസിച്ച്​ നിരവധി കോൺഗ്രസ്​ നേതാക്കൾ രംഗത്തെത്തി.

വിഡിയോയിൽ ഫ്രെയിം സ്​പീഡ്​ കൂട്ടിയതാണെന്ന്​ അറിയാമെന്നും വ്യാജ പ്രചരണങ്ങൾ മാത്രമാണ്​ ബി.ജെ.പി നടത്തുന്നതെന്നും കോൺഗ്രസ്​ വക്താവ്​ ഖുശ്​ബു പ്രതികരിച്ചു. ഇത്​ രാജീവ്​ ഗാന്ധി സ്വപ്​നം കണ്ട ഡിജിറ്റിൽ ഇന്ത്യയാണ്​. കൃത്രിമത്വം കാണിക്കാൻ കഷ്​ട്ടപ്പെടരുത്​. പിയൂഷിനേക്കാൾ നന്നായി അത്​ മോദി ചെയ്യുമെന്നും ഖുശ്​ബു ട്വീറ്റ്​ ചെയ്​തു.

ഫെബ്രുവരി 15 നാണ്​ വന്ദേ ഭാരത്​ ഹൈസ്​പീഡ്​ ട്രെയിൻ ഒാടിത്തുടങ്ങുക. ഡൽഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള 755 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ കൊണ്ട് എത്താൻ കഴിയും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Piyush Goyal Tweets Video Of Train. "Mr Ghotala's Lies", Says Congress- India news
Next Story