Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"ബംഗ്ലാദേശിനെപ്പോലെ ഇന്ത്യൻ വസ്ത്രങ്ങൾക്കും പൂജ്യം ശതമാനം തീരുവ ലഭിക്കും"; വ്യാപാരക്കരാറിൽ ബംഗ്ലാദേശിന് ഇന്ത്യയെക്കാൾ ഇളവെന്ന ആരോപണം തള്ളി പീയുഷ് ഗോയൽ

text_fields
bookmark_border
ബംഗ്ലാദേശിനെപ്പോലെ ഇന്ത്യൻ വസ്ത്രങ്ങൾക്കും പൂജ്യം ശതമാനം തീരുവ ലഭിക്കും; വ്യാപാരക്കരാറിൽ ബംഗ്ലാദേശിന് ഇന്ത്യയെക്കാൾ ഇളവെന്ന ആരോപണം തള്ളി പീയുഷ് ഗോയൽ
cancel

ന്യൂഡൽഹി: ഇന്ത്യക്കും വസ്ത്ര വ്യാപാര മേഖലയിൽ ബംഗ്ലാദേശിന് സമാനമായ താരിഫ് ഇളവ് ലഭിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇതുപ്രകാരം, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോട്ടൺ ഉപയോഗിച്ച് നിർമിച്ച വസ്ത്രങ്ങൾക്ക് യു.എസിൽ പൂജ്യം താരിഫായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യു.എസിൽ നിന്ന് കോട്ടൻ ഇറക്കുമതി ചെയ്യുന്നതിന് പകരമായി ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇളവ് കരാറിൽ ഏർപ്പെടുത്തുമെന്ന് ഗോയൽ പറഞ്ഞു.

ബംഗ്ലാദേശിന് ഇന്ത്യയെക്കാൾ കൂടുതൽ ഇളവുകൾ നൽകിയെന്ന ആരോപണം ഗോയൽ തള്ളി. ഇന്ത്യക്കും ഇതേ ആനുകൂല്യം ലഭിക്കുമെന്ന് കൂട്ടിച്ചേർത്തു. ഇടക്കാല കരാർ അന്തിമമായതിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഗോയൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - piyush goyal aboout india us trade deal
Next Story