Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പശുവിന്റെ...

യു.പിയിൽ പശുവിന്റെ മുഖം കടിച്ചുകീറി വളർത്തുനായ; വീഡിയോ വൈറൽ

text_fields
bookmark_border
യു.പിയിൽ പശുവിന്റെ മുഖം കടിച്ചുകീറി വളർത്തുനായ; വീഡിയോ വൈറൽ
cancel

ഉത്തർപ്രദേശിൽ ഉടമക്കൊപ്പം നിൽക്കുകയായിരുന്ന വളർത്തുനായ അലഞ്ഞുതിരിഞ്ഞുനടന്ന പശുവിന്റെ മുഖം കടിച്ചുകീറി. നായ പശുവിന്റെ മുഖം കടിച്ചുകീറുന്നതും ഉടമയും മറ്റുള്ളവരും എത്ര ശ്രമിച്ചിട്ടും കടി വിടാത്തതും വീഡിയോയിൽ കാണാം. പശുവിനെ നായ കടിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. യു.പി​യിലെ കാൺപൂരിൽ ആണ് സംഭവം.

നായ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം വിഷയം ഏറ്റെടുത്തു. പശുവിന് പേവിഷ പ്രതിരോധ വാക്സിൻ നൽകുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആർ.കെ നിരഞ്ജൻ പറഞ്ഞു. പിറ്റ് ബുൾസ് ഇടത്തരം വലിപ്പമുള്ള നായ്ക്കളാണ്. പക്ഷേ പരിശീലനം ലഭിക്കാത്ത ആളുകൾക്ക് വീട്ടിലെ വളർത്തുമൃഗമായി വളർത്താൻ കഴിയാത്തത്ര ക്രൂരമായി കണക്കാക്കപ്പെടുന്നു.

ജൂലൈയിൽ ലഖ്‌നോവിലെ വീട്ടിൽ 82കാരിയായ സ്ത്രീയെ വളർത്തുമൃഗമായ പിറ്റ് ബുൾ കടിച്ചുകൊന്നിരുന്നു. ഗുരുഗ്രാമിൽ നിന്നും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ മാസം ആദ്യം ഗാസിയാബാദിൽ പിറ്റ് ബുൾ ആക്രമണത്തിൽ 11 വയസുകാരന്റെ മുഖത്ത് 200 തുന്നലുകൾ ഇടേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attackuppitbull
News Summary - Pit Bull Bites Cow In Mouth, Dog Owner Struggles To Intervene In UP
Next Story