Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം:...

ഡൽഹി കലാപം: പൊലീസിനെതിരെ വെടിവെച്ചയാളുടെ വീട്ടിൽ നിന്നും തോക്ക്​ കണ്ടെത്തി

text_fields
bookmark_border
ഡൽഹി കലാപം: പൊലീസിനെതിരെ വെടിവെച്ചയാളുടെ വീട്ടിൽ നിന്നും തോക്ക്​ കണ്ടെത്തി
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസുകാർക്കെതിരെ വെടിവെച്ച ഷാരൂഖി​​​െൻറ വീട്ടിൽ നിന്നും പൊലീസ്​ തോക്ക്​ പിടിച്ചെടുത്തു. ഷാരൂഖ്​ ഉപയോഗിച്ച തോക്ക്​ കണ്ടെത്താനായി പൊലീസ്​ പ്രത്യേക അന്വേഷണസംഘം വീട്ടിൽ തെരച്ചിൽ നടത്തുകയായിരുന്നു. അനധികൃതമായി നിർമിച്ച നാടൻ പിസ്​റ്റൾ ആണ്​ കണ്ടെടുത്തത്​. എന്നാൽ കലാപ സമയത്ത്​ ഇയാൾ ഉപയോഗിച്ചിരുന്നത്​ ഈ തോക്ക്​ തന്നെയാണോയെന്നത്​ വ്യക്തമല്ല.

കലാപത്തിനിടെ പൊലീസുകാർക്കെതിരെ വെടിവെച്ച ഡൽഹി കർവാൾ സ്വദേശി ഷാരൂഖ്​ മാർച്ച്​ മൂന്നിനാണ്​ അറസ്​റ്റിലായത്​.

ഫെബ്രുവരി 24ന്​ നടന്ന കലാപത്തിനിടെ ​ചുവന്ന ടീ ഷർട്ട്​ ധരിച്ചെത്തിയ ഇയാൾ പൊലീസിന്​ വെക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ പ്രചരിച്ചിരുന്നു. പൊലീസിന്​ മുന്നിൽ വെച്ച്​ ഇയാൾ പ്രദേശവാസികൾക്ക്​ നേരെ നിരവധി തവണ വെടിയുതിർത്തു.

സംഘര്‍ഷം നടന്ന സ്ഥലത്ത്​ നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ ദീപക് ദഹിയ എന്ന പൊലീസുകാരന്‍ നിരായുധനായി ഷാരൂഖിനെ തടയുന്നതും വ്യക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanpoliceindia newsPistolDelhi violence
News Summary - Pistol Used by Shahrukh Khan During Delhi Violence Recovered By Police - India news
Next Story