Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടൽക്കൊള്ളക്കാരെ തുരത്തിയോടിച്ച് മറൈൻ കമാൻഡോ ഓപറേഷൻ

text_fields
bookmark_border
കടൽക്കൊള്ളക്കാരെ തുരത്തിയോടിച്ച് മറൈൻ കമാൻഡോ ഓപറേഷൻ
cancel

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേനയുടെ ഓപറേഷൻ. ഇന്ത്യയിലേക്ക് ചരക്കുമായിവന്ന കപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ തുരത്തി കപ്പലിനെ സുരക്ഷിതമാക്കിയത്. ഇന്ത്യൻ നാവിക സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപറേഷൻ പൂർത്തിയാക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എം.വി ഗോൾഡൻ ആഴ്‌സണൽ എന്ന ചരക്കുക്കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽക്കൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചുവെന്നുമായിരുന്നു ലഭിച്ച സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ ചരക്ക് കപ്പലിലെ അപായസന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു. തുടർന്ന് നാവികസേനയുടെ കമാൻഡോകൾ സ്ഥലത്തെത്തി കടൽക്കൊള്ളക്കാരെ തുരത്തി ഓടിക്കുകയുമായിരുന്നു.

കപ്പലിലെ ഒരു ജീവനക്കാരൻ ഇന്ത്യക്കാരനായിരുന്നു. കടൽക്കൊള്ളക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയതിന് പിന്നാലെ കപ്പലിലെ ക്രൂ അംഗങ്ങൾ ആന്റി പൈറസി പ്രോട്ടോക്കോൾ നടപ്പാക്കുകയും കപ്പലിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടുകയും ചെയ്തിരുന്നു. പിന്നാലെ അടിയന്തര ആശയവിനിമയ മാർഗം വഴി വിവരം പുറത്തറിയിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Marine commando operation to chase away pirates
Next Story