Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരെ കണ്ട് പിണറായി; ​ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയവ ചർച്ച ചെയ്തു

text_fields
bookmark_border
ഇന്ന് മോ​ദി​യെ കാണും
അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരെ കണ്ട് പിണറായി; ​ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയവ ചർച്ച ചെയ്തു
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി ന​ഡ്ഡ, കേ​​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തതായി മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടന്ന ചർച്ചയിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അറിയിച്ചു. ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കാലതാമസം നേരിടുന്ന ദേശീയപാത-66 വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർധക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള ചർച്ചയിൽ സംസാരിച്ചത്. എല്ലാ മന്ത്രിമാർക്കും കേരളത്തിന്റെ ആവശ്യങ്ങൾ വിശദീകരിക്കുന്ന മെമ്മോറണ്ടവും കൈമാറി.

മോദിയുമായി ഇന്ന് കൂടിക്കാഴ്ച

മും​ബൈ​യി​ല്‍നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ദേ​ശീ​യ​പാ​താ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഗ​ഡ്ക​രി​യു​മാ​യും കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര്‍മ​ല സീ​താ​രാ​മ​നു​മാ​യും മു​ഖ്യ​മ​ന്ത്രി ച​ര്‍ച്ച ചെ​യ്തു​വെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ലും കേ​ര​ള ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pinarayi meets Union ministers including Amit Shah
Next Story