Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് താഴേക്ക് പതിച്ച സംഭവം: ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചതായി പൈലറ്റിന്റെ മൊഴി

text_fields
bookmark_border
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് താഴേക്ക് പതിച്ച സംഭവം:  ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചതായി പൈലറ്റിന്റെ മൊഴി
cancel

ന്യൂഡൽഹി: ആകാശച്ചുഴിയിൽപെട്ട എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് വ്യക്തിപരമായ കാരണങ്ങളാൽ നേരിട്ട കടുത്ത ഉറക്കമില്ലായ്മയ്ക്ക് കുടുംബ ഡോക്ടർ നിർദേശിച്ച മരുന്ന് കഴിക്കുകയായിരുന്ന് പൈലറ്റ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (എ.എ.ഐ.ബി) മൊഴി നൽകി.

ഓഗസ്റ്റ് നാലിന് 137 യാത്രക്കാരും ആറ് കാബിൻ ക്രൂവും രണ്ട് പൈലറ്റുമാരുമായി പറന്ന എയർ ഇന്ത്യയുടെ എ320 നിയോ (AI2379) വിമാനമാണ് ആകാശത്തു വെച്ച് അപ്രതീക്ഷിതമായി 300 അടി താഴേക്ക് പതിച്ചത്. പിന്നാലെയാണ് പൈലറ്റുമാരെ ലഹരി പരിശോധനക്ക് വിധേയരാക്കിയത്. ഡൽഹിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പൈലറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കഞ്ചാവ് ഉപയോഗിച്ചതായി സംശയിക്കുന്നു. വിമാനം 300 അടി താഴ്ചയിലേക്ക് പതിക്കുമ്പോൾ പൈലറ്റ് തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നും സഹപൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചതെന്നും പറയുന്നു.

വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ആകാശച്ചുഴിയിൽപെട്ടതിനും ലഹരി ഉപയോഗത്തിനും തമ്മിൽ ബന്ധമുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. സിവിൽ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ പരിശോധനക്ക് വിധേയനാക്കിയത്.

എയർ ഇന്ത്യയുടെ സ്ഥനമൊഴിയുന്ന സി.ഇ.ഒ ക്യാമ്പ് ബെൽ വിൽസണെ വിളിപ്പിച്ച് വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരണം തേടിയിരുന്നു. ടാറ്റ സൺസ് ചെയർമാന്റെ എക്സിക്യൂട്ടീവ് ഉപദേഷ്ടാവും മുൻ വ്യോമയാന സെക്രട്ടറിയുമായ പ്രദീപ് സിങ് കരോല, എയർ ഇന്ത്യ ഫ്ലൈറ്റ് സേഫ്റ്റി ഹെഡ് ദീപക് ജോഷി എന്നിവരും അദ്ദേഹത്തോടൊപ്പം മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായി യോഗത്തിനുശേഷം ക്യാംപ്ബെൽ വിൽസൺ മാധ്യമങ്ങളോട് വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എ.എ.ഐ.ബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച വിൽസൺ, അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ അധികൃതർ കൈമാറിയിട്ടുണ്ടെന്നും തുടർനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമയാന മന്ത്രി അറിയിക്കുമെന്നും വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് താഴേക്ക് പതിച്ച സംഭവം: ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചതായി പൈലറ്റിന്റെ മൊഴി
Next Story