ജനിക്കുന്നത് ആൺകുഞ്ഞാകാൻ ഗുളിക കഴിച്ച് ഹരിയാനയിെല ഗർഭിണികൾ
text_fieldsപെൺകുഞ്ഞ് പിറക്കുന്നത് കുറ്റമാണെന്നും അതും അമ്മയുടെ കുറ്റമാെണന്നും കരുതുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ആൺകുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനായി പ്രത്യേക തരം മരുന്ന് കഴിക്കുകയാണ് ഹരിയാനയിെല ഗർഭിണികൾ. പ്രദേശത്തെ ഒര ു സിദ്ധൻ നൽകുന്ന െഹർബൽ ഗുളികയാണ് (സെക്സ് സെലക്ഷൻ ഡ്രഗ്) ആൺകുഞ്ഞുണ്ടാകുന്നതിന് സഹായിക്കുെമന്ന് നാട് ടുകാർ വിശ്വസിക്കുന്നത്. ഗർഭത്തിലുള്ള കുഞ്ഞിെൻറ ലിംഗമാറ്റത്തിന് ഇൗ ഗുളിക സഹായിക്കുമെന്നും അങ്ങനെ പെൺകു ഞ്ഞിനെ ഗർഭപാത്രത്തിൽ വെച്ചു തന്നെ ആണാക്കി മാറ്റാമെന്നുമാണ് നാട്ടുകാരുടെ വിശ്വാസം.
ആറു മുതൽ 12 ആഴ്ച വരെ ഗർഭമുള്ളവരാണ് ഗുളിക കഴിക്കുന്നത്. ഗുളിക കഴിക്കുന്നതിന് മറ്റു നിർദേശങ്ങളും സിദ്ധൻ നൽകുന്നുണ്ട്. ഇടവിട്ട ദിവസങ്ങളിൽ പുലർെച്ച എഴുന്നേറ്റ് മൂന്ന് ഗുളികകൾ കഴിക്കണം. കാളയെ പ്രസവിച്ച പശുവിൻപാലിൽ ചേർത്താണ് ഗുളിക കുടിക്കേണ്ടത്. കൂടാതെ ഗുളിക കഴിക്കുന്ന സമയത്ത് സമീപത്ത് മറ്റു സ്ത്രീകളാരും പാടില്ല എന്നു മാത്രമല്ല, ഒരു പുരുഷെൻറ മുഖത്തേക്ക് നോക്കിക്കൊണ്ടു വേണം കഴിക്കാൻ. ആൺകുഞ്ഞ് ജനിക്കുന്നതിനായി ഹരിയാനയിലെ പല ഗർഭിണികളും ഇൗ നിർദേശം കൃത്യമായി പാലിക്കാറുമുണ്ട്.
സ്ത്രീപുരുഷാനുപാതം കുറവുള്ള സംസ്ഥാനമാണ് ഹരിയാന 1000 പുരുഷൻമാർക്ക് 886 സ്ത്രീകളാണ് ഇവിടെയുള്ളത്. എന്നിട്ടും ആൺകുഞ്ഞിെൻറ അമ്മമാർക്ക് മാത്രമാണ് സമൂഹത്തിൽ പരിഗണന ലഭിക്കുന്നത്. തങ്ങളുടെ കുടുംബവും സ്വത്തും സംരക്ഷിക്കാനും പാരമ്പര്യം നിലനിർത്താനും ആൺകുട്ടികൾ പിറക്കണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
അതിനാൽ തന്നെ ഹരിയാനയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചു പോകുന്ന ഗുളികയാണിത്. ഇൗ വിഷയത്തിെൻറ അപകടകരമായ മറ്റൊരു വശം എെന്തന്നുവച്ചാൽ, ഇത് ഗർഭസ്ഥ ശിശുവിന് അപകടമുണ്ടാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇൗ ഗുളിക കഴിക്കുന്ന അഞ്ചിൽ ഒരാൾക്ക് ചാപിള്ളയോ, ജന്മനാ വൈകല്യമുള്ള കുഞ്ഞോ ആണ് ജനിക്കുന്നത്. ഗുളികയിൽ അനുവദനീയമായതിൽ അധികം ലെഡും 10 ഇരട്ടിയിലധികം മെർക്കുറിയും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഗർഭത്തിെൻറ ആദ്യമാസങ്ങളിൽ തന്നെ വൻ തോതിൽ ലോഹാംശം ശരീരത്തിലെത്തുന്നത് ഭ്രൂണത്തിന് അപകടമുണ്ടാക്കുന്നു.
എന്നാൽ ഗുളിക കഴിച്ചിട്ടും പെൺകുഞ്ഞ് ജനിക്കുകയോ ചാപിള്ളയാവുകയോ വൈകല്യങ്ങളുള്ള കുഞ്ഞ് ജനിക്കുകയോ ചെയ്താലും ആരും പരാതി പറയുന്നില്ല. അത് ഗുളികയുടെ പ്രചാരണം വർധിക്കുന്നതിനും ഇടവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
