Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മതഭ്രാന്തന്മാർ ഇന്ത്യയെ വർഗീയമായി ധ്രൂവീകരിക്കുകയാണ്'; 'കശ്മീർ ഫയൽസ്' സിനിമക്കെതിരെ പ്രകാശ് രാജ്

text_fields
bookmark_border
ഇന്ത്യക്കാർ ഉടൻ തന്നെ ന്യൂനപക്ഷമാകുമെന്നും താരം
Prakash Raj
cancel

മുംബൈ: മോദി സർക്കാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണം നടത്തുന്ന സിനിമ താരമാണ് പ്രകാശ് രാജ്. നിലവിൽ ഇന്ത്യയിൽ ചർച്ചയാകുന്ന 'ദ് കശ്മീർ ഫയൽസ്' എന്ന സിനിമയെ കുറിച്ചുള്ള താരത്തിന്‍റെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന വർഗീയ ധ്രൂവീകരണം രാജ്യത്തിന്‍റെ മതേതരത്വത്തിന് എത്രത്തോളം ഭീ‍‍ഷണിയുയർത്തുമെന്ന ആശങ്കയാണ് പ്രകാശ് രാജ് ട്വീറ്റിൽ പങ്കുവെക്കുന്നത്.

'പൈൽസ് ആൻഡ് ഫയൽസ്, നിയമപരമായ മുന്നറിയിപ്പ്...

ഈ മതഭ്രാന്തന്മാർ നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ ഇന്ത്യക്കാർ ഉടൻ തന്നെ ന്യൂനപക്ഷമാകും'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

പ്രകാശ് രാജിന്‍റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചിലത് കാണാം...


സൂര്യ നായകനായ 'ജയ് ഭീം' എന്ന സിനിമയിലാണ് പ്രകാശ് രാജ് അവസാനമായി അഭിനയിച്ചത്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, യഷിന്റെ കെ.ജി.എഫ് ചാപ്റ്റർ 2 എന്നീ സിനിമകളാണ് അടുത്തതായി താരത്തിന്‍റെ പുറത്തിറങ്ങാനുള്ള സിനിമകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Piles and Files! Prakash Raj says bigots are dividing India into Hindu-Muslim in cryptic tweet
Next Story