ആർത്തവ അവധി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാർഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. അഭിഭാഷകയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി സമർപ്പിച്ചത്.
ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദന ഹൃദയാഘാത വേദനക്ക് തുല്യമാണെന്ന് യൂനിവേഴ്സിറ്റി കോളജ് ലണ്ടൻ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഹരജിയിൽ പറയുന്നു. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ട്.
സ്ത്രീകൾക്ക് ആർത്തവ അവധിനിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യതക്കുള്ള അവരുടെ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹരജിയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

