വിമാനത്തിനകത്ത് ബോർഡിങ് പാസ് പോലുമില്ലാതെ രണ്ട് അതിഥികൾ; അമ്പരന്ന് യാത്രക്കാർ
text_fieldsന്യൂഡൽഹി: അഹമ്മദാബാദിൽ നിന്ന് ജയ്പൂരിലേക്ക് പറക്കേണ്ട ഗോ എയർ വിമാനത്തിൽ അപ്രതീക്ഷിതമായി ബോർഡിങ് പാസ് പോ ലുമില്ലാതെ പ്രവേശിച്ച രണ്ട് അതിഥികളെ കണ്ട് യാത്രക്കാർ ആദ്യം ഞെട്ടി. ഞെട്ടൽ പിന്നീട് പൊട്ടിച്ചിരിയായി മ ാറി. പിന്നെ യാത്രക്കാരിൽ ചിലർ മൊബൈൽ ഫോൺ കാമറ ഒാണാക്കി അതിഥികളെ പകർത്താനുള്ള തിരക്കിലായി.
രണ്ട് പ്രാവുകളായിരുന്നു അവിചാരിതമായി വിമാനത്തിനകത്ത് കയറിയ അതിഥികൾ. തലക്കു മുകളിലൂടെ പാറിപ്പറന്ന പ്രാവുകളെ കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. പിന്നെ കൂട്ടച്ചിരിയായി. ചിലർ അവയെ പിടിക്കാൻ ശ്രമിച്ചു.
ഇതേതുടർന്ന് വിമാനം പുറപ്പെടാൻ ഏകദേശം 30 മിനിറ്റോളം വൈകി. ഗോ എയർ ജി 8702 വിമാനത്തിൽ വെള്ളിയാഴ്ചയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. വിമാനം പുറപ്പെടാൻ തയാറെടുക്കുമ്പോഴായിരുന്നു പ്രാവുകളെ വിമാനത്തിനകത്ത് കണ്ടത്. പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രാവുകൾ യാത്രക്കാരെ കബളിപ്പിച്ച് വിമാനത്തിനകത്ത് സ്വതന്ത്രമായി പാറിപ്പറന്നു കളിച്ചു.
ഒടുവിൽ വിമാനത്തിൻെറ വാതിലുകളിലൊന്ന് തുറന്ന് അവയെ പുറത്താക്കുകയായിരുന്നു. 6.15ന് ജയ്പൂരിലെത്തേണ്ട വിമാനം 6.45നാണ് എത്തിയത്. യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഗോ എയർ ക്ഷമ ചോദിച്ചു. ഇത്തരം ശല്യങ്ങൾ ഒഴിവാക്കണമെന്ന് വിമാനത്താവള അധികൃതരോട് ഗോ എയർ അഭ്യർത്ഥിച്ചു.
This is literally "bird flying" in the giant bird!!!!
— Rakesh Bhagat (@RakeshB36568801) February 29, 2020
Flight from Ahmedabad to Jaipur..held up for 30 mins!!#GoAir "pigeon" on board!!! pic.twitter.com/M0khjmKFSK
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
