Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരീരത്തിൽ 75...

ശരീരത്തിൽ 75 പിന്നുകളുമായി ഒരു മനുഷ്യൻ

text_fields
bookmark_border
ശരീരത്തിൽ 75 പിന്നുകളുമായി ഒരു മനുഷ്യൻ
cancel

ജയ്​പൂർ: ​പിന്നുകൊണ്ട്​ നിർമിച്ച മനുഷ്യ കുഷ്യൻ എന്നു വിളിക്കാം​ രാജസ്​ഥാൻ സ്വദേശി ബദ്രിലാൽ മീണയെ. 75 പിന്നുകളാണ്​ 56കാരനായ ബദ്രിലാലി​​െൻറ ശരീരത്തിൽ നിന്ന്​ കണ്ടെത്തിയത്​. കഴുത്ത്​, കൈത്തണ്ട, കാലുകൾ എന്നീ ഭാഗങ്ങളിൽ തൊലിക്കടിയിലായാണ്​ പിന്നുകൾ കാണപ്പെട്ടത്​. 

ഒരി​ഞ്ചോളം നീളമുള്ള പിന്നുകൾ ശരീരത്തിലെത്തിയതെങ്ങനെ എന്ന്​ വ്യക്​തമാകാതെ കുഴങ്ങിയിരിക്കുകയാണ്​ ഡോക്​ടർമാർ. പിന്നുകൾ കുത്തിക്കയറ്റിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. വിഴുങ്ങിയതല്ലെന്ന്​ ഡോക്​ടർമാർ ഉറപ്പിച്ചു പറയുന്നു.

വയറിലോ, ആമാശയത്തിലോ, ​െചറുകുടലിലോ പിന്നുകൾ കണ്ടെത്താത്തതിനാൽ വിഴുങ്ങിയതല്ലെന്ന്​ ഉറപ്പിക്കാമെന്നാണ്​ ഡോക്​ടർമാരുടെ പക്ഷം.

റെയിൽവേ ജീവനക്കാരനായ ബദ്രിലാലിനുമറിയില്ല എങ്ങനെയാണ്​ പിന്നുകൾ ശരീരത്തിലെത്തിയതെന്ന്​. 

വലതുകാലിലെ വേദനക്കും പ്രമേഹത്തിനും ചികിത്​സക്കായി കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സ്​കാനിങ്ങ്​ നടത്തിയപ്പോഴാണ്​ സംഭവം ശ്രദ്ധയിൽ പെട്ടത്​.

പിന്നീട്​ റെയിൽവേ ആശുപത്രിയിൽ നിന്ന്​ ചികിത്​സ തേടുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinpins embedded in body
News Summary - In Pics: Rajasthan man has 75 pins embedded in body, doctors baffled
Next Story