Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിത്രങ്ങൾ ദുരുപയോഗം...

ചിത്രങ്ങൾ ദുരുപയോഗം ചെയ്തേക്കാം; കപ്പിൾ ചലഞ്ചുകാരോട്​ പൊലീസ്​

text_fields
bookmark_border
ചിത്രങ്ങൾ ദുരുപയോഗം ചെയ്തേക്കാം; കപ്പിൾ ചലഞ്ചുകാരോട്​ പൊലീസ്​
cancel

കോവിഡ്​ കാലത്ത് ഫേസ്​ബുക്കിൽ ഒരുപാട്​ ചലഞ്ചുകളുടെ മേളമാണ്​. ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും ഫാഫറൈറ്റ്​ മൂവി ചലഞ്ചുമെല്ലാം നെറ്റിസൺസ്​ ഏറ്റെടുത്ത്​ തരംഗമാക്കിക്കഴിഞ്ഞു. ഇത്തരം ചലഞ്ചുകൾക്ക്​ കൈയ്യടിക്കുന്നവരും വിമർശിക്കുന്നവരും സമൂഹ മാധ്യമങ്ങളിൽ ഏറെയുണ്ട്​​. എന്നാൽ, പുനെ പൊലീസിന്​ നൽകാനുള്ളത്​ ഒരു മുന്നറിയിപ്പാണ്​.

കപ്പിൾ ചലഞ്ചി​െൻറ ഭാഗമായി ഫേസ്​ബുക്കിലും ട്വിറ്ററിലുമടക്കം ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നവരോട്​ അവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ്​ പുനെ പൊലീസ്​ പറയുന്നത്​. ''ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന്​ മുമ്പ്​ രണ്ടുവട്ടം ചിന്തിക്കുക. ജാഗ്രതയില്ലെങ്കിൽ മനോഹരമായ ഇൗ ചലഞ്ച് വലിയ​ അപകടമായേക്കാം. സൂക്ഷിക്കുക...''-ട്വിറ്ററിൽ പുനെ പൊലീസ്​ കുറിച്ചത്​ ഇങ്ങനെയായിരുന്നു.

'കപ്പിൾ ചലഞ്ച്​ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി തുടങ്ങിയിട്ടുണ്ട്​. ഇതൊരു ബോധവത്​കരണമാണ്​. ഇൗ ചിത്രങ്ങൾ മോർഫിങ്ങിന്​ വേണ്ടിയോ, പ്രതികാരം ചെയ്യുന്നതിന്​ വേണ്ടിയോ, അശ്ലീല വിഡിയോ, ​ഡീപ്പ്​ ഫേക്ക്​ പോലുള്ള മറ്റ്​ സൈബർ കുറ്റ കൃത്യങ്ങൾക്ക്​ വേണ്ടിയോ ദുരുപയോഗം ചെയ്​തേക്കാം. -സിറ്റി ​പൊലീസ്​ ട്വീറ്റ്​ ചെയ്​തു. സമൂഹ മാധ്യമങ്ങളിൽ അപ്​ലോഡ്​ ചെയ്​ത ചിത്രങ്ങളെടുത്ത്​ ദുരുപയോഗം ചെയ്​തതുമായി ബന്ധപ്പെട്ട്​ നിരവധി പരാതികളാണ്​ തങ്ങൾക്ക്​ ലഭിക്കുന്നതെന്നും പൊലീസ്​ സാക്ഷ്യപ്പെടുത്തുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookcouple challenge
Next Story