Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ പിക്അപ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; ഏഴ് പേർക്ക് പരിക്ക്

text_fields
bookmark_border
മഹാരാഷ്ട്രയിൽ പിക്അപ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; ഏഴ് പേർക്ക് പരിക്ക്
cancel

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിയന്ത്രണം വിട്ട പിക്അപ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ധരണി താലൂക്കിലെ ശിവാഴിരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള റാണിഗാവ് ഘട്ട് മേഖലയിൽ വെച്ചാണ് വാന്‍ അപകടത്തിൽപെട്ടത്. കുന്നിന്‍ പ്രദേശത്തെ ഇടുങ്ങിയ റോഡിൽ നിന്നും വാഹനം ആഴമുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് അഞ്ച് പേർ മരണപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റവർ ധരണി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നതിന് പിന്നാലെ പോലീസും പ്രാദേശികഭരണകൂടവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഇടുങ്ങിയ റോഡും മലയിടുക്കിന്‍റെ ആഴവും ദൗത്യസംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five people died and seven were injured after a pickup van fell into a gorge in Maharashtra.
Next Story