Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയയെ നോക്കാതെ മോദി;...

സോണിയയെ നോക്കാതെ മോദി; ലോക്‌സഭാ സ്പീക്കർ പങ്കുവെച്ച ചിത്രം വൈറലായി

text_fields
bookmark_border
സോണിയയെ നോക്കാതെ മോദി; ലോക്‌സഭാ സ്പീക്കർ പങ്കുവെച്ച ചിത്രം വൈറലായി
cancel
Listen to this Article

ലോക്‌സഭാ സ്പീക്കർ ഓം ബിർള തന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ ​വൈറലായിരിക്കുകയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനം വ്യാഴാഴ്ച പിരിഞ്ഞതിന് പിന്നാലെ പാർട്ടി നേതാക്കളെ ഒരുമിച്ചുകൂട്ടി യോഗം ചേർന്നതിന്റെ ചിത്രങ്ങൾ സ്പീക്കർ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു. ഇതിൽ സോണിയ ഗാന്ധി യോഗ സ്ഥലത്തേക്ക് വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നത്.

ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുള്ള സദസിലേക്കാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കടന്നുവരുന്നത്. ഓം ബിർള, രാജ്‌നാഥ് സിംഗ് എന്നിവർ സോണിയയെ ഹൃദ്യമായി സ്വാഗതം ചെയ്യുമ്പോൾ തലകുമ്പിട്ട് മുഖം കൊടുക്കാതെ നിൽക്കുന്ന മോദിയെയാണ് ചിത്രത്തിൽ കാണുന്നത്.

ന്യൂഡൽഹിയിലെ പാർലമെന്റ് കോംപ്ലക്‌സിനുള്ളിൽ പ്രധാനമന്ത്രി മോദിയും രാജ്‌നാഥ് സിംഗും എം.പിമാരെ കണ്ടതിന്റെ മറ്റ് നിരവധി ചിത്രങ്ങളും ഓം ബിർള പങ്കിട്ടു. യോഗത്തിൽ പങ്കെടുത്തവരിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവും ഉൾപ്പെടുന്നു.

"ലോക്‌സഭ നിർത്തിവച്ച ശേഷം, സഭയുടെ അന്തസ്സ് വർധിപ്പിക്കുന്നതിന് ചർച്ചകളുടെയും സംവാദങ്ങളുടെയും നിലവാരം ഉയർത്തുന്നതിന് കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് ബഹുമാനപ്പെട്ട പാർട്ടി നേതാക്കളോട് ഞാൻ അഭ്യർത്ഥിച്ചു. എല്ലാ പാർട്ടികളും ഈ ഉദ്യമത്തിൽ സജീവമായി സഹകരിക്കുമെന്നത് എന്റെ ആത്മാർത്ഥമായ പ്രതീക്ഷയാണ്" -ചിത്രങ്ങൾക്കൊപ്പം ട്വിറ്ററിൽ ഓംബിർള ഇങ്ങനെ കുറിച്ചു.


രാജ്‌നാഥ് സിംഗിനെയും പ്രധാനമന്ത്രി മോദിയെയും ഓം ബിർളയെയും അഭിവാദ്യം ചെയ്യുന്ന സോണിയ ഗാന്ധിയുടെ ചിത്രം അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് മറ്റൊരു പ്രാധാന്യവുമുണ്ട്. കാരണം ഈ അടുത്ത മാസങ്ങളിൽ പ്രധാനമന്ത്രി മോദിയും കാബിനറ്റ് മന്ത്രിമാരും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും കണ്ട അപൂർവ സന്ദർഭങ്ങളിൽ ഒന്നാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhi with modi
News Summary - Pic of Sonia Gandhi meeting PM Modi has caught the Internet's attention. See post
Next Story