Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19; നാഷനൽ...

കോവിഡ്​ 19; നാഷനൽ മീഡിയ സെൻറർ അടച്ചു

text_fields
bookmark_border
കോവിഡ്​ 19; നാഷനൽ മീഡിയ സെൻറർ അടച്ചു
cancel

ന്യൂഡൽഹി: കേന്ദ്ര വാർത്ത, വിതരണ മന്ത്രാലയത്തിന്​ കീഴിലെ നാഷനൽ മീഡിയ സ​െൻറർ താൽക്കാലികമായി അടച്ചു. പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ തലവൻ കെ.എസ്​. ദത്ത്​വാലിയക്ക്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി. ഇദ്ദേഹത്തെ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​​ മെഡിക്കൽ സയൻസസ്​ (എയിംസ്​) ട്രോമ സ​െൻററിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻെറ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

നാഷനൽ മീഡിയ സ​െൻറർ അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി തുറന്നുപ്രവർത്തിക്കുക. ദത്ത്​വാലിയയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. പി.ഐ.ബിയിലെ വാർത്തസമ്മേളനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നാഷനൽ മീഡിയ സ​െൻറർ അണുവിമുക്തമാക്കുന്നതുവരെ ശാസ്​ത്രി ഭവനിലേക്ക്​ മാറ്റിയിട്ടുണ്ട്​. 

കോവിഡ്​ 19 മായി ബന്ധപ്പെട്ട വാർത്ത സമ്മേളനങ്ങളിൽ ദത്ത്​വാലിയ സ്​ഥിരസാന്നിധ്യമായിരുന്നു. ജൂൺ മൂന്നിന്​ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ്​ തോമർ, പ്രകാശ്​ ജാവ്​ദേക്കർ എന്നിവരോടൊപ്പം വാർത്തസമ്മേളനത്തിൽ ​പ​െങ്കടുത്തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press information bureaumalayalam newsindia newscorona viruscovid 19K.S. DhatwaliaNational Media Centre
News Summary - PIB Official Tests Covid Positive Media Centre Closed -India news
Next Story