Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Engineering
cancel
Homechevron_rightNewschevron_rightIndiachevron_rightഎൻജി. പ്രവേശന...

എൻജി. പ്രവേശന പരീക്ഷക്ക്​ ഫിസിക്സും മാത്തമാറ്റിക്​സും നിർബന്ധമല്ലെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: എൻജിനീയറിങ്​ പ്രവേശന പരീക്ഷക്ക്​ പ്ലസ്​ടു/പ്രീ യൂനിവേഴ്​സിറ്റിയിൽ ഫിസിക്​സും മാത്തമാറ്റിക്​സും നിർബന്ധമല്ലെന്ന്​്​. 2021-22​െല ആൾ ഇന്ത്യ ​കൗൺസൽ ഫോർ ടെക്​നിക്കൽ എജൂക്കേഷന്‍റെ (എ.ഐ.സി.ടി.ഇ) ഹാൻഡ്​ബുക്കിൽ ഇവ രണ്ടും ഓപ്​ഷനൽ വിഷയങ്ങളായാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതോടെ വിദ്യാർഥികൾക്ക്​ എൻജിനീയറിങ്​ പ്രവേശനത്തിന്​ സെക്കൻഡറി തലത്തിൽ കൂടുതൽ ഓപ്​ഷനൽ വിഷങ്ങൾ തെരഞ്ഞെടുക്കാനാകും.

പുതിയ എ.ഐ.സി.ടി.ഇ നയങ്ങൾ പ്രകാരം എൻജിനീയറിങ്​ വിദ്യാർഥികൾ പ്ലസ്​ടു പരീക്ഷയിൽ താഴെപറയുന്ന മൂന്ന്​ വിഷയങ്ങൾ പാഠ്യവിഷയമാക്കണം. വിഷയങ്ങൾ; ഫിസിക്​സ്​, മാത്തമാറ്റിക്​സ്​, കെമിസ്​ട്രി, കമ്പ്യൂട്ടർ സയൻസ്​, ഇലക്​ട്രോണിക്​സ്​, ഇൻഫർമേഷൻ ടെക്​നോളജി, ബയോളജി, ഇൻഫർമാറ്റിക്​സ്​ പ്രാക്​ടീസസ്​, ബയോ ടെക്​നോളജി, ടെക്​നിക്കൽ വൊക്കേഷനൽ സബ്​ജക്​ട്​, അഗ്രികൾച്ചർ, എൻജിനീയറിങ്​ ഗ്രാഫിക്​സ്​, ബിസിനസ്​ സ്റ്റഡീസ്​ ആൻഡ്​ എൻറർപ്രനർഷിപ്പ്​.

പ്ലസ്​ടു പരീക്ഷയിൽ 45 ശതമാനം (40 ശതമാനം സംവരണ വിഭാഗം) മാർക്ക്​ ഈ വിഷയങ്ങളിൽ നേടിയാൽ എൻജിനീയറിങ്​ കോഴ്​സുകളിൽ ചേരാനാകും.

കുറഞ്ഞത്​ 45 ശതമാനം (സംവരണ വിഭാഗത്തിന്​ 40 ശതമാനം) മാർക്ക്​ നേടി മൂന്ന്​ വർഷ​ത്ത ഡിപ്ലോമ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്കും എൻജിനീയറിങ്​ കോഴ്​സുകൾക്ക്​ അപേക്ഷിക്കാനാകും. പുതിയ നിയമപ്രകാരം മെഡിസിൻ, കൊമേഴ്​സ്​ വിദ്യാർഥികൾക്കും എൻജിനീയറിങ്​ പ്രവേശന പരീക്ഷ എഴുതാനാക​ുമെന്നും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhysicsAICTEMathsEngineering Admission
News Summary - Physics, Maths Not Compulsory For Engineering Admission
Next Story