Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി.എം നേതാക്കളുടെ...

സി.പി.എം നേതാക്കളുടെ ചിത്രം മോർഫ്​ ചെയ്​ത്​ ചൈനയെ അനുകൂലിച്ചതായി വ്യാജ പ്രചാരണം

text_fields
bookmark_border
സി.പി.എം നേതാക്കളുടെ ചിത്രം മോർഫ്​ ചെയ്​ത്​ ചൈനയെ അനുകൂലിച്ചതായി വ്യാജ പ്രചാരണം
cancel

ന്യൂഡൽഹി: സി.പി.എം നേതാക്കളുടെ ഫോ​ട്ടോയിൽ ഇന്ത്യൻ സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യം മോർഫ്​ ചെയ്​ത്​ കയറ്റി വ്യാജപ്രചാരണം. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവരുടെ ഫോട്ടോയാണ്​ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്​. "ഇന്ത്യൻ ആർമി ഡൗൺ ഡൗൺ, ഞങ്ങൾ ചൈനയെ പിന്തുണയ്ക്കുന്നു.. സിന്ദാബാദ്" എന്നാണ്​ പ്ലക്കാർഡിൽ എഡിറ്റ്​ ചെയ്​ത്​ ചേർത്തത്​.

കേന്ദ്ര സർക്കാറി​െൻറ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 16ന്​ സി.പി​.എം നടത്തിയ പ്രതിഷേധത്തി​െൻറ ചിത്രങ്ങളാണ്​ ദുരുപയോഗം ചെയ്​തത്​. ചൈനീസ്​ അതിക്രമത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച പശ്​ചാത്തലത്തിലാണ്​ വ്യാജപ്രചാരണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണക്കുന്നുവെന്നാണ്​ ഇതോടൊപ്പമുള്ള സന്ദേശത്തിൽ പറയുന്നത്​. ​



"ചൈനയും അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ മാർക്സിസ്റ്റ് -കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പ്രതിവർഷം മില്യൺ കണക്കിന്​ ഡോളർ നൽകുന്നു, ഇത്​ കൈപ്പറ്റിയ ലജ്ജയില്ലാത്ത രാജ്യദ്രോഹികൾ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പരസ്യമായി ചെയ്യുന്നു. ഇന്തോ-ചൈന യുദ്ധത്തിൽ ചൈനയെ പിന്തുണച്ചതാരാണ്?' തുടങ്ങിയ കുറിപ്പു​കളോടെയാണ്​ ചിത്രം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaBrinda KaratCPI(M)India Newscpm. Sitaram Yechury
Next Story