നിങ്ങൾ ഹിന്ദുവോ മുസ്ലിമോ? പാൻറഴിക്കാനും ശ്രമം; ഭീതി പങ്കുവെച്ച് മാധ്യമപ്രവർത്തകൻ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാ പത്തിലെ ഭീതിജനകമായ അനുഭവം പങ്കുവെച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോ ജേണലിസ്റ്റ് അനിന്ദ്യ ചദോപാധ്യായ് . തലസ്ഥാനത്ത് നിയമം കയ്യിലെടുത്ത ഒരുകൂട്ടം യുവാക്കൾ മതത്തിെൻറ പേര് പറഞ്ഞ് ചെയ്തുകൂട്ടുന്ന പരാക്ര മങ്ങൾക്ക് മൗജ്പുറിലെ മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് അദ്ദേഹം സാക്ഷിയായത്.
സ്റ്റേഷനിൽ എത്തിയ ഉട നെ ഫോട്ടോ ജേണലിസ്റ്റാണെന്ന് മനസിലാക്കിയ ഒരു ഹിന്ദുസേന പ്രവർത്തകൻ നെറ്റിയിൽ തിലകം ചാർത്തിത്തന്നുകൊണ്ട് ‘ ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് പറഞ്ഞു. ‘നിങ്ങളും ഒരു ഹിന്ദുവാണ് സഹോദരാ എന്തിനാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്...? എന്നാണ് അയാൾ പറഞ്ഞത്.
15 മിനിറ്റുകൾക്ക് ശേഷം ഇരു വിഭാഗവും തമ്മിൽ കല്ലേറ് തുടങ്ങി. ഒരു വശത്ത് ‘മോദി.. മോദി’ എന്ന മുദ്രാവാക്യമായിരുന്നു. പരിസരത്ത് കറുത്ത പുക ആകാശത്തേക്ക് പ്രവഹിക്കുന്നു. കത്തി നശിക്കുന്ന കെട്ടിടത്തിനടുത്തേക്ക് ഫോട്ടോ എടുക്കാനായി പോവുകയായിരുന്ന എന്നെ, ശിവ മന്ദിരത്തിന് മുന്നിലുള്ള കുറച്ചുപേർ തടഞ്ഞുനിർത്തി. നിങ്ങളും ഒരു ഹിന്ദുവാണ്.. എന്തിന് അങ്ങോട്ട് പോകുന്നു..? ഹിന്ദു ഉണർന്നിരിക്കുന്ന സമയമാണിത്. -അവരിൽ ഒരാൾ പറഞ്ഞു.

ബാരിക്കേഡുകൾ മറികടന്ന് ഫോട്ടോയെടുക്കാൻ ചെന്ന എന്നെ മുളവടികളുമായെത്തിയ കുറച്ചാളുകൾ വളഞ്ഞു. എെൻറ കാമറ തട്ടിപ്പറിക്കാനും അവർ ശ്രമിച്ചു. എന്നാൽ, കൂടെയുണ്ടായിരുന്ന റിപ്പോർട്ടർ സാക്ഷി ചന്ദ് അവർക്ക് മുന്നിലേക്ക് വന്ന് എന്നെ തൊട്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തിയതോടെ അവർ പിൻവലിഞ്ഞെന്നും അനിന്ദ്യ പറഞ്ഞു.
ഭീകരത അവിടെയും അവസാനിച്ചില്ല... നേരത്തെ വളഞ്ഞ ആക്രമികൾ വീണ്ടും പിന്തുടരാൻ തുടങ്ങി. അവരിലൊരാൾ എന്നെ തടഞ്ഞുനിർത്തി, ‘നിങ്ങൾ അതിരുകടക്കുന്നു... ആരാണ് നീ.. ഹിന്ദുവോ അതോ മുസ്ലിമോ എന്ന് പറഞ്ഞ് അയാളും സംഘവും എെൻറ പാൻറ്സ് അഴിക്കാൻ ശ്രമിച്ചു. എന്നാൽ, ‘ഞാൻ ഒരു ഫോട്ടോഗ്രാഫറാണെന്ന് കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു. അൽപനേരം കൂടി ഭീഷണിപ്പെടുത്തി അവർ എന്നെ വെറുതെ വിട്ടു -അദ്ദേഹം പറഞ്ഞു.
എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കണമെന്ന വ്യഗ്രതയിൽ ഓഫീസ് വാഹനം തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ ഒരു ഓട്ടോറിക്ഷ പിടിച്ച് ഓഫീസിലേക്ക് പോവുകയായിരുന്നു. എന്നാൽ, ഓട്ടോയുടെ മുമ്പിൽ നൽകിയ പേര് കലാപകാരികളിൽ നിന്ന് വീണ്ടും അപകടം ക്ഷണിച്ചു വരുത്തുമെന്ന് എനിക്ക് തോന്നി.. വൈകാതെ അത് സംഭവിച്ചു...! നാല് പേർ ഞങ്ങളെ തടഞ്ഞുനിർത്തി. കോളറിൽ പിടിച്ചുവലിച്ച് എന്നെയും ഡ്രൈവറെയും പുറത്തിറക്കി. ഞാനൊരു മാധ്യമപ്രവർത്തകനാണെന്നും ഓട്ടോറിക്ഷാ ഡ്രൈവർ നിരപരാധിയാണെന്നും പറഞ്ഞ് അപേക്ഷിച്ചതിനാലാണ് വെറുതെവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവ ശേഷം മതത്തിെൻറ പേരിൽ ജീവിതത്തിലാദ്യമായാണ് താൻ ഇത്രയും ഭീതികരമായ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതായി അനിന്ദ്യ അനുഭവം പങ്കുവെക്കുന്നതിനിടെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
