Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വത്തുതർക്കം:...

സ്വത്തുതർക്കം: ഫോട്ടോഗ്രാഫറെ കൊന്നു​ കുഴിച്ചുമൂടി

text_fields
bookmark_border
സ്വത്തുതർക്കം: ഫോട്ടോഗ്രാഫറെ കൊന്നു​ കുഴിച്ചുമൂടി
cancel

മം​ഗ​ളൂ​രു: സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​റെ ബ​ന്ധു​ക്ക​ൾ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടു. മം​ഗ​ളൂ​രു സ്വ​ദേ​ശി​യും നി​ല​വി​ൽ മൈ​സൂ​രു സു​ബ്ര​ഹ്മ​ണ്യ ന​ഗ​റി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ജ​ഗ​ദീ​ഷാ​ണ്​ (58) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​ത്തൂ​ർ പൊ​ലീ​സ് പ​ടു​വ​ന്നൂ​ർ സ്വ​ദേ​ശി സു​ബ്ബ​യ്യ റാ​യ് എ​ന്ന ബാ​ല​കൃ​ഷ്ണ, ഭാ​ര്യ ജ​യ​ല​ക്ഷ്മി, മ​ക​ൻ പ്ര​ശാ​ന്ത്, അ​യ​ൽ​വാ​സി​യാ​യ ജീ​വ​ൻ പ്ര​സാ​ദ് എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ഭാ​ര്യ​യോ​ടും മ​ക​നോ​ടു​മൊ​പ്പം മൈ​സൂ​രു​വി​ൽ താ​മ​സി​ച്ചി​രു​ന്ന ജ​ഗ​ദീ​ഷ് സാ​ധാ​ര​ണ​യാ​യി പു​ത്തൂ​രി​ലെ​ത്തി ആ​ര്യാ​പ്പു ഗ്രാ​മ​ത്തി​ലെ കൃ​ഷി​സ്ഥ​ലം നോ​ക്കി ര​ണ്ടു​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ട​ങ്ങാ​റാ​ണ് പ​തി​വ്.

ന​വം​ബ​ർ 18ന് ​പു​ല​ർ​ച്ചെ ഇ​യാ​ൾ ബ​സി​ൽ പു​ത്തൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് മൈ​സൂ​രി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ഹോ​ദ​ര​ൻ ശ​ശി​ധ​ർ സാ​മ്പ്യ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ജ​ഗ​ദീ​ഷി​െൻറ അ​മ്മാ​വ​നാ​യ ബാ​ല​കൃ​ഷ്ണ എ​ന്ന സു​ബ്ബ​യ്യ റാ​യി​യു​മാ​യു​ള്ള ഭൂ​മി ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക് അ​ടി​യേ​റ്റ ജ​ഗ​ദീ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​െ​വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു പ്ര​തി​ക​ളും ചേ​ർ​ന്ന് മൃ​ത​ദേ​ഹം സ​മീ​പ​ത്തെ മ​ഗു​ളി സം​ര​ക്ഷി​ത വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടു. ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് 300 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സ്ഥ​ലം. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി മം​ഗ​ളൂ​രു​വി​ലെ വെ​ൻ​ലോ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​േ​ല​ക്ക് മാ​റ്റി.

Show Full Article
TAGS:Crime News 
News Summary - Photographer killed and buried over Property dispute
Next Story