ചിത്രം പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ താഴെ വീണു; കൈപിടിച്ചുയർത്തി രാഹുൽ- വിഡിയോ
text_fieldsഭുവനേശ്വർ: ഒഡീഷയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ ചിത്രം പകർത്തുന്നതിനിടെ കാൽതെന്നി വീണ ഫോട്ടോഗ്രാഫറെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിടിച്ചുയർത്തുന്ന ദൃശ്യം വൈറലാകുന്നു. ഭുവനേശ്വറില്‍ രാഹുലിന്‍െറ സന്ദര്‍ശന ം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർ ചിത്രങ്ങൾ പകർത്തികൊണ്ടിരിക്കെ അടിതെറ്റി പടികളിലൂടെ ഉരുണ്ട് വീഴുകയായിരുന്നു. മുന്നിൽ നടക്കുകയായിരുന്ന രാഹുൽ പടികളിറങ്ങി വന്ന് ഫോട്ടോഗ്രാഫർ പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു.
പൊലീസുദ്യോഗസ്ഥരും മറ്റു മാധ്യമപ്രവര്‍ത്തകരും വീണയാളുടെ അടുത്തേക്ക് വന്നതിനൊപ്പം രാഹുലും എത്തി ഇയാളെ കൈപിടിച്ചുയര്‍ത്തി. വേദിയിൽ വീണ പൊലീസുകാരനെ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് കാണണമെന്ന അടികുറിപ്പോടെ കോൺഗ്രസ് നേതാക്കൾ രാഹുലിന്‍െറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
#WATCH Congress President Rahul Gandhi checks on a photographer who tripped and fell at Bhubaneswar Airport, Odisha. pic.twitter.com/EusYlzlRDn
— ANI (@ANI) January 25, 2019
