Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസ്സലോ, വ്യാജനോ?...

അസ്സലോ, വ്യാജനോ? താടി വളർത്തിയ ഉമർ അബ്​ദുല്ലയുടെ ഫോ​ട്ടോ വൈറൽ

text_fields
bookmark_border
അസ്സലോ, വ്യാജനോ? താടി വളർത്തിയ ഉമർ  അബ്​ദുല്ലയുടെ ഫോ​ട്ടോ വൈറൽ
cancel

ന്യൂഡൽഹി: ട്വിറ്ററിലും ഫേസ്​ബുക്കിലുമൊക്കെ ശനിയാഴ്​ച വൈറലായത്​ ഒരു നരച്ച താടിക്കാരൻെറ ​ഫോ​ട്ടോയാണ്​. എവ ിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന്​ കണ്ടവർക്കെല്ലാം തോന്നുന്നൊരാളുടെ ചിത്രം. അഞ്ചുമാസത്തിലേറെയായി വീട്ടുതട ങ്കലിലായ കശ്​മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലയുടേതായിരുന്നു ആ ചിത്രം.

പ്രമുഖ രാഷ്​ട്രീയ നേതാക്കളടക്കം ഷെയർ ചെയ്​ത ചിത്രത്തിന്​ പക്ഷേ ഔദ്യോഗിക സ്​ഥിരീകരണം ലഭിച്ചിട്ടുമില്ല. അസ്സലാണോ വ്യാജനാണോയെന്ന തർക്കം എന് തായാലും സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്​ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്ക​പ്പെട്ടു ഈ ചിത്രം .
കശ്​മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്​ കഴിഞ്ഞ ആഗസ്​റ്റ്​ മുതൽ വീട്ടുതടങ്കലിലാണ്​ ഉമർ അബ്​ദുല്ല. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ്​ ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി.

ഒക്​ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന്​ മോചിതനാകുന്നത്​ വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ്​ ഉമറെന്ന്​ വീട്ടുകാർ അ​ന്നേ വ്യക്​തമാക്കിയിരുന്നു. തണുപ്പിനെ പ്രതിരോധിക്കുന്ന ​തൊപ്പിയും കുപ്പായവും ധരിച്ച്​ മഞ്ഞുവീഴുന്ന പശ്​ചാത്തലത്തിൽ എട​ുത്ത ഫോ​ട്ടോയാണ്​ പ്രചരിക്കുന്നത്​. ‘കേന്ദ്ര സർക്കാറിനെ കുറിച്ചുള്ള അലോസരപ്പെടുത്തുന്ന സത്യങ്ങളാണ്​ ഇൗ ചിത്രം വെളിപ്പെടുത്തുന്നത്​’ എന്ന അടിക്കുറിപ്പോടെയാണ്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉമറിൻെറ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്​.

‘എനിക്ക്​ ഈ ചിത്രത്തിലെ ഉമറിനെ തിരിച്ചറിയാനാകുന്നില്ല. ഏറെ ദുഃഖം തോന്നുന്നു. നമ്മുടെ ജനാധിപത്യ രാജ്യത്ത്​ ഇത്​ സംഭവിക്കുന്നുവെന്നത്​ നിർഭാഗ്യകരമാണ്​. എന്നാണ്​ ഇതിനൊരു അവസാനമുണ്ടാകുക?’- ​പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. വീട്ടുതടങ്കലിലുള്ള പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തിയുടെ ട്വിറ്ററിലും ഉമറിൻെറ ചിത്രം പ്രത്യക്ഷപ്പെട്ടു.

ഉമറിൻെറയും നാഷണൽ കോൺഫറൻസിൻെറയും രാഷ്​ട്രീയവുമായി ഏ​െറ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിൻെറ വീട്ടുതടങ്കൽ തുടരുന്നതിനെ അപലപിക്കുന്നു എന്നായിരുന്നു ജുനൈദ്​ ഖുറൈശിയുടെ അഭി​​പ്രായം. തടവിൽ ആറു മാസ​മേ ആയുള്ളൂവെങ്കിലും ഫോ​ട്ടോ കണ്ടാൽ 30 വർഷം പിന്നിട്ടുവെന്നാണ്​ തോന്നുകയെന്നായിരുന്നു ഒരാളുടെ കമൻറ്​. ആർട്ടിക്​ൾ 370 നീക്കിയതിൽ ഉമർ അബ്​ദുല്ല സന്തോഷവാനാണെന്നാണ്​ ഫോ​േട്ടാ കണ്ടാൽ തോന്നുകയെന്ന്​ പ്രതികരിച്ചവരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmir Newsomar bdullah
News Summary - Photo of Omar Abdullah with greyish-white long beard creates buzz on social media -India news
Next Story