Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Photo Of Priyanka Gandhi Vadra With A Trishul In Her Hands Is Morphed
cancel
Homechevron_rightNewschevron_rightIndiachevron_rightആ ഫോ​േട്ടാ വ്യാജം;...

ആ ഫോ​േട്ടാ വ്യാജം; പ്രിയങ്കയുടെ തൃശൂല ചിത്രത്തി​െൻറ ചുരുളഴിച്ച്​ മാധ്യമങ്ങൾ

text_fields
bookmark_border

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോ​േട്ടാ വ്യാജമെന്ന്​ കണ്ടെത്തൽ. ക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ കൈകളിൽ ത്രിശൂലം പിടിച്ചിരിക്കുന്ന ഫോ​േട്ടായാണ്​ വ്യാജമായി നിർമിച്ചതെന്ന്​ കണ്ടെത്തിയത്​. ഫോട്ടോയിൽ, പ്രിയങ്ക ഗാന്ധി കണ്ണുകൾ അടച്ച് ത്രിശൂലം പിടിച്ച് നിലത്ത് ഇരിക്കുന്നതായാണ്​ ഉണ്ടായിരുന്നത്​. നീണ്ട കുറിതൊട്ട്​ വളകൾ ധരിച്ചതായും ചിത്രത്തിൽ കാണാമായിരുന്നു.

ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പി​െൻറ പശ്​ച്ചാത്തലത്തിലാണ്​ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​. പ്രിയങ്ക സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്​തിരുന്നു. വിശദമായ അന്വേഷണത്തിൽ ഫോ​േട്ടാ വ്യാജമായി നിർമിച്ചതാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ട്വിറ്ററിൽ​ വ്യാജ പ്രചരണം സജീവം

'ഇത് നിരുത്തരവാദത്തിന്റെയും കപടതയുടെയും ഉയർന്ന തലം' എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചത്​. തിരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഇവർ രാധേ മായാകുമോ എന്നും പരിഹാസങ്ങൾ ഉയർന്നിരുന്നു. ട്വിറ്ററിലാണ്​ വ്യാജ പ്രചരണം സജീവമായി നടന്നത്​. ഇതോടെയാണ്​ ഫാക്​ട്​ ചെകുമായി മാധ്യമങ്ങൾ രംഗത്ത്​ എത്തിയത്​.

പ്രചരിപ്പിക്കപ്പെട്ട വ്യാജ ​ഫോ​േട്ടാ

വൈറൽ ഫോട്ടോ മോർഫ് ചെയ്​തതാണെന്നും യഥാർഥ ഫോട്ടോയിൽ പ്രിയങ്ക തന്റെ കൈകളിൽ ത്രിശൂലം പിടിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ കണ്ടെത്തി. ഗൂഗിൾ ഇമേജുകൾ ഉപയോഗിച്ച് റിവേഴ്​സ്​ ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2019 മാർച്ചിലെ ഒരു വാർത്താ റിപ്പോർട്ടിനോടൊപ്പം ഉള്ളതാണ് യഥാർഥ ഫോട്ടോ എന്നും ഇപ്പോൾ പ്രചരിക്കുന്ന ത്രിശൂലം പിടിച്ച ഫോട്ടോ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തിയതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്​.

യഥാർഥ ഫോ​േട്ടാ

2019 മാർച്ച് 19 ലെ ഇന്ത്യ ടിവി റിപ്പോർട്ടിലുള്ള യഥാർഥ ഫോട്ടോയിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ കൈയിൽ ത്രിശൂലം ഇല്ല. പ്രിയങ്കയുടെ കൈകൾ ചിത്രത്തിൽ കാണാനുമാകില്ല. കൂടാതെ, പ്രിയങ്കയുടെ നെറ്റിയിലെ ചുവന്ന കുറിക്ക് മോർഫ് ചെയ്​ത ഫോട്ടോയിൽ ഉള്ളത്ര നീളവുമില്ല.


വാർത്താ ഏജൻസി പി.ടി.ഐക്കാണ് ഫോട്ടോയുടെ കടപ്പാട് നൽകിയിരിക്കുന്നത്. 'മിർസാപൂർ ജില്ലയിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ യുപി-ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രാർഥിക്കുന്നു' എന്നാണ്​ അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്​. ക്ഷേത്രത്തിൽ പ്രിയങ്ക സന്ദർശിച്ചതിന്റെ ഫോട്ടോകൾ യുപി കോൺഗ്രസും ട്വീറ്റ് ചെയ്​തിരുന്നു. ഈ ഫോട്ടോകളിലും, പ്രിയങ്കയുടെ കൈകളിൽ ത്രിശൂലമില്ല, വ്യാജ വൈറൽ ചിത്രത്തിൽ കാണുന്നതു പോലെ അവർ വളകളും ധരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiPhotoTrishulMorphed
News Summary - Photo Of Priyanka Gandhi Vadra With A Trishul In Her Hands Is Morphed
Next Story