Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാഥറസ്​: 'ഫോൺ...

ഹാഥറസ്​: 'ഫോൺ പിടിച്ചു​വാങ്ങി, പുറത്തുവരാൻ അനുമതിയില്ല'; കുടുംബാംഗങ്ങൾ പൊലീസ്​ തടങ്കലിൽ ​

text_fields
bookmark_border
ഹാഥറസ്​: ഫോൺ പിടിച്ചു​വാങ്ങി, പുറത്തുവരാൻ അനുമതിയില്ല; കുടുംബാംഗങ്ങൾ പൊലീസ്​ തടങ്കലിൽ ​
cancel

ലഖ്​നോ: ഹാഥറസിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ തടങ്കലിൽ വെച്ച്​ യു.പി പൊലീസ്​. കുടുംബാംഗങ്ങളുടെ ഫോൺ പിടിച്ചെടുത്ത പൊലീസ്​ ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നാണ്​ ഭീഷണി​. മാധ്യമങ്ങളെ കാണാനോ സംസാരിക്കാനോ പാടില്ല. ബന്ധുക്കൾ മൊബൈൽ ഫോണുകൾ സ്വിച്ച്​ ഓഫാക്കി വെക്കണം. പെൺകുട്ടിയുടെ വീട്ടിലേക്ക്​ ഗ്രാമീണരെ പോലും കടത്തിവിടില്ല.

വീട്ടിൽ നിന്നും പൊലീസി​െൻറ കണ്ണ്​ വെട്ടിച്ച്​ പുറത്തുചാടിയ ആൺകുട്ടി മാധ്യമപ്രവർത്തകരുടെ അടുത്തെത്തി. പൊലീസ്​ ഫോൺ പിടിച്ചുവെച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങൾക്ക്​ മാധ്യമങ്ങളുമായി സംസാരിക്കാൻ താൽപര്യമുണ്ടെന്നും അവൻ അറിയിച്ചു. എന്നാൽ കുട്ടി മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നത്​ കണ്ട പൊലീസ്​ അവി​െട എത്തുകയും അവനെ ഓടിച്ചുവിടുകയുമായിരുന്നു.

എന്നാൽ സ്ഥലത്ത്​ നിരോധാനാജ്ഞയുള്ളതിനാലും കുടുംബാംഗങ്ങളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കു​ന്നതിനാലുമാ​ണ്​ മാധ്യമങ്ങളെ കടത്തിവിടാത്തതെന്നാണ്​ പൊലീസ്​ വാദം. കുടുംബാംഗങ്ങൾക്ക്​ മാധ്യമങ്ങളുമായി സംസാരിക്കാൻ താൽപര്യമില്ലെന്ന്​ ജില്ലാ മജിസ്​ട്രേറ്റും പറയുന്നു. എന്നാൽ കിലോമീറ്ററുകൾ അകലെ വെച്ച്​ തന്നെ മാധ്യമപ്രവർത്തകരെ തടയുന്ന അവസ്ഥയാണ്​ ഹാഥറസിൽ ഉള്ളതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceHathras rapeHathras gang rapeHathras Victim
Next Story