ലാലുവിനെ ബംഗ്ലാവിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റി
text_fieldsറാഞ്ചി: കാലിത്തീറ്റ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ചികിത്സക്കായി പാർപ്പിച്ചിരുന്ന ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിൽനിന്ന് പേ വാർഡിലേക്ക് മാറ്റി. വിവിധ രോഗങ്ങൾ അലട്ടുന്ന ലാലു, രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.
എന്നാൽ, കോവിഡ് കണക്കിെലടുത്ത് അദ്ദേഹത്തെ ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിലേക്ക് പിന്നീട് മാറ്റി. എന്നാൽ, ഇവിടെവെച്ച് ലാലു, ബിഹാറിലെ ബി.ജെ.പി എം.എൽ.എയുമായി ഫോണിൽ സംസാരിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പേ വാർഡിലേക്ക് മാറ്റിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ലാലു ബി.ജെ.പി എം.എൽ.എയുടെ സഹായം തേടിയെന്നാണ് ആരോപണം. സംഭാഷണത്തിെൻറ ശബ്ദരേഖ ബി.ജെ.പി പുറത്തുവിട്ടിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ 2017ലാണ് ലാലുവിനെ ശിക്ഷിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

