Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേലത്തിനുസമീപം...

സേലത്തിനുസമീപം ഫിലിപ്പീൻസ് യുവതി ട്രെയിനിൽനിന്ന് വീണുമരിച്ചു; മലയാളി കസ്റ്റഡിയിൽ

text_fields
bookmark_border
സേലത്തിനുസമീപം ഫിലിപ്പീൻസ് യുവതി ട്രെയിനിൽനിന്ന് വീണുമരിച്ചു; മലയാളി കസ്റ്റഡിയിൽ
cancel
Listen to this Article

ചെ​ന്നൈ: സേ​ല​ത്തി​നു​സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് ഫി​ലി​പ്പീ​ൻ​സ്​ യു​വ​തി മ​രി​ച്ചു. മ​ല​യാ​ളി​യാ​യ കാ​മു​ക​നെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ മ​നി​ല സ്വ​ദേ​ശി​നി റെ​യ്‌​ച്ച​ലാ​ണ്​ (35) മ​രി​ച്ച​ത്. ഹെ​ർ​ബ​ൽ മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹാ​രി​സാ​ണ്​ (48)​ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​ ഇ​ങ്ങ​നെ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. 10 ദി​വ​സം മു​മ്പാ​ണ്​ റെ​യ്​​ച്ച​ൽ ഹാ​രി​സി​നെ കാ​ണാ​ൻ ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഇ​രു​വ​രും ര​ജി​സ്റ്റ​ർ വി​വാ​ഹം​ചെ​യ്ത്​ ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്ക​വേ​യാ​ണ്​ ഹാ​രി​സി​ന്റെ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ൽ പോ​കാ​ൻ റെ​യ്​​ച്ച​ൽ നി​ർ​ബ​ന്ധം ചെ​ലു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ്​ ഇ​രു​വ​രും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ സേ​ലം വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക്​ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്​​പ്ര​സ്​ ട്രെ​യി​നി​ൽ യാ​ത്ര പു​റ​പ്പെ​ട്ട​ത്.

രാ​ത്രി ട്രെ​യി​ൻ ഓ​മ​ല്ലൂ​രി​ന​ടു​ത്ത ക​രു​വ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​ട​ന്നു​പോ​ക​വേ​യാ​ണ്​ പൊ​ടു​ന്ന​നെ റെ​യ്​​ച്ച​ൽ ട്രെ​യി​നി​ൽ​നി​ന്ന് 50 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു​വീ​ണ​ത്. അ​ടു​ത്ത സ്റ്റോ​പ്പാ​യ ഓ​മ​ല്ലൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങി​യ ഹാ​രി​സ്​ സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി​യ​പ്പോ​ഴാ​ണ്​ റെ​യ്​​ച്ച​ൽ മ​രി​ച്ച വി​വ​ര​മ​റി​ഞ്ഞ​ത്. പി​ന്നീ​ട്​ പൊ​ലീ​സ്​ റെ​യ്​​ച്ച​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി സേ​ലം ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. റെ​യ്​​ച്ച​ലി​ന്‍റെ മ​ര​ണ​വി​വ​രം ചെ​ന്നൈ, ഡ​ൽ​ഹി എം​ബ​സി​ക​ൾ മു​ഖേ​ന ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalemPhilippine woman
News Summary - Philippine woman dies after falling off train near Salem; Malayalee in custody
Next Story