എസ്.ഐ.ആർ രണ്ടാംഘട്ടം; 12 സംസ്ഥാനങ്ങളിൽനിന്ന് വെട്ടിയത് 7.2 കോടി പേരുകൾ, യു.പി മുന്നിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ യജ്ഞത്തിന്റെ (എസ്.ഐ.ആർ) രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി വോട്ടർപട്ടികയിൽ നീക്കിയത് 7.2 കോടിയിലധികം പേരുകൾ. ഇത് മൊത്തം വോട്ടർമാരുടെ 10 ശതമാനത്തോളം വരും.
2025 ഒക്ടോബർ 27 ന് എസ്.ഐ.ആർ പ്രക്രിയ ആരംഭിക്കുമ്പോൾ ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മൊത്തം വോട്ടർമാർ ഏകദേശം 51 കോടി ആയിരുന്നു. ഇതിൽ ഏകദേശം 10.2 ശതമാനമാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
പട്ടികയിൽ പുതിയ പേരുകൾ ചേർത്തിട്ടും വോട്ടർപട്ടിക ചുരുങ്ങി. രണ്ടാം ഘട്ടത്തിൽ ഏകദേശം 7.2 കോടി പേരുകൾ നീക്കം ചെയ്തു. പുതിയ രജിസ്ട്രേഷനുകൾ (ഫോം 6), വിലാസ അപ്‌ഡേറ്റുകൾ (ഫോം 8) എന്നിവയിലൂടെ 2 കോടി വോട്ടർമാരെ ചേർത്തു. ഇതോടെ മുൻവോട്ടർപട്ടിക അനുസരിച്ച് 5.2 കോടി പേരുകളാണ് പുതിയ വോട്ടർപട്ടികയിൽ ഇല്ലാതായത്. ആകെ വോട്ടർമാർ 45.8 കോടിയായി കുറഞ്ഞു.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേരുകൾ വെട്ടിമാറ്റിയത്. 2.89 കോടി പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കി. തമിഴ്നാട്ടിൽ 97 ലക്ഷം, പശ്ചിമബംഗാളിൽ 90.8 ലക്ഷം എന്നിങ്ങനെയാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കിയ പേരുകളുടെ എണ്ണം.
പേരുകൾ നീക്കിയത് ഇങ്ങനെ...
രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ ഇല്ലാത്തത് - 13 കോടി
സ്ഥിരമായി മാറിതാമസിച്ചവർ -3.1 കോടി
മരിച്ചവർ, ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ മറ്റ് വിഭാഗങ്ങൾ - 1.2 കോടിയിൽ കൂടുതൽ
എത്ര പേരുകൾ വെട്ടിമാറ്റി?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ -16.6 ശതമാനം (ഏറ്റവും ഉയർന്നത്)
ഉത്തർപ്രദേശ് -13.2 ശതമാനം
ഗുജറാത്ത് -13.1 ശതമാനം
ഛത്തീസ്ഗഢ് -11.3 ശതമാനം
പശ്ചിമ ബംഗാൾ -10.9 ശതമാനം
തമിഴ്‌നാട് -10.6 ശതമാനം
ഗോവ -10.2 ശതമാനം
മധ്യപ്രദേശ് -5.7 ശതമാനം
രാജസ്ഥാൻ -5.4 ശതമാനം
കേരളം -2.5 ശതമാനം
ലക്ഷദ്വീപ് -0.3 ശതമാനം
പുതുച്ചേരിയിൽ ഏകദേശം 7 ശതമാനവും കുറവ് രേഖപ്പെടുത്തി.
വോട്ടർപട്ടികയിൽ പുതുതായി ചേർത്തവ
ഉത്തർപ്രദേശ് 92.4 ലക്ഷം പേരെ വോട്ടർപട്ടികയിൽ ചേർത്ത് പട്ടികയിൽ ആദ്യമെത്തി.
തമിഴ്നാട് -35 ലക്ഷം
കേരളം -20.4 ലക്ഷം
രാജസ്ഥാൻ -15.4 ലക്ഷം
മധ്യപ്രദേശ് -12.9 ലക്ഷം
ഗുജറാത്ത് -12 ലക്ഷത്തിലധികം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

