യു.എൻ മനുഷ്യ വികസന സൂചിക: പിറകിലെങ്കിലും പ്രതീക്ഷയോടെ ഇന്ത്യ
text_fieldsയുനൈറ്റഡ് നേഷൻസ്: ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ െഎക്യരാഷ്ട്രസഭയുടെ മനുഷ്യവികസന സൂചികയിൽ ഏറ്റവും പിറകിൽ. 188 രാജ്യങ്ങളുടെ സർവേയിൽ ഇന്ത്യ 131ാം സ്ഥാനത്താണ്. പാകിസ്താൻ, ഭൂട്ടാൻ, നേപ്പാൾ എന്നിവക്കൊപ്പമാണ് പുതിയ യു.എൻ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം.
നേരിട്ടുള്ള വിദേശനിക്ഷേപത്തിെൻറയും മറ്റും കാര്യത്തിൽ ചൈനക്കൊപ്പം ഇന്ത്യയും മുന്നേറിയതായി അവകാശവാദമുെണ്ടങ്കിലും കഴിഞ്ഞ വർഷത്തേതിൽനിന്ന് ഇന്ത്യ ഒരടി മുേന്നാട്ടുപോയിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2014ലെ റിപ്പോർട്ടിലും ഇന്ത്യ 131ാം സ്ഥാനത്തായിരുന്നു. ഇന്ത്യ ‘മീഡിയം ഹ്യൂമൻ െഡവലപ്മെൻറ്’ വിഭാഗത്തിലാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ, കെനിയ, മ്യാന്മർ, നേപ്പാൾ എന്നീ രാജ്യങ്ങളും ഇൗ വിഭാഗത്തിലാണ്.
റിപ്പോർട്ടിൽ പിറകിലാണെങ്കിലും 63 ശതമാനം ഇന്ത്യക്കാരും തൃപ്തികരമായ ജീവിതനിലവാരമുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015ൽ ഇന്ത്യയിലെ പ്രതീക്ഷിത ആയുർദൈർഘ്യം 68.3 വർഷമാണ്. ആളോഹരി ദേശീയവരുമാനം 3,70,646 രൂപ. സുരക്ഷിതരാണോ എന്ന ചോദ്യത്തിന് സർവേയിൽ പെങ്കടുത്ത 69 ശതമാനം ഇന്ത്യക്കാരും ‘അതെ’ എന്ന മറുപടിയാണ് നൽകിയത്. സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ 72 ശതമാനം സ്ത്രീകളും 78 ശതമാനം പുരുഷന്മാരും തൃപ്തരാണ്. 2014-15 കാലത്ത് 69 ശതമാനം ഇന്ത്യക്കാരും കേന്ദ്രസർക്കാറിനെക്കുറിച്ച് പ്രതീക്ഷ െവച്ചുപുലർത്തുന്നവരായിരുന്നു. 74 ശതമാനവും നീതിന്യായവ്യവസ്ഥയിൽ വിശ്വാസമർപ്പിക്കുന്നവരാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ളവയെ റിപ്പോർട്ട് പ്രകീർത്തിക്കുന്നു. ദരിദ്രജനതയുടെ വരുമാനം വർധിപ്പിക്കാൻ ഇത് സഹായകമായി.
ആഗോളതലത്തിൽ 1990 മുതൽ ശരാശരി മനുഷ്യവികസന സൂചിക മെച്ചപ്പെട്ടുവരുകയാണെങ്കിലും വിവിധ മേഖലകളിൽ അസന്തുലിത വികസനമാണുണ്ടാകുന്നതെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. സ്ത്രീകൾ, ഗോത്ര^ആദിവാസി വിഭാഗങ്ങൾ, വംശീയ ന്യൂനപക്ഷം, ഗ്രാമീണർ, ഭിന്നശേഷിക്കാർ, കുടിയേറ്റക്കാർ, അഭയാർഥികൾ, ഭിന്നലിംഗക്കാർ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവർക്കെതിരായ വിേവചനം വർധിക്കുകയാണ്. കൂടുതൽ പേർക്ക് വിദ്യാഭ്യാസ, ആേരാഗ്യ, ശുചിത്വ സൗകര്യം ലഭ്യമാകുന്നുണ്ടെങ്കിലും ഇവ ലഭിക്കാത്ത ഭൂരിപക്ഷത്തെക്കുറിച്ച് ആലോചന വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മുന്നിൽ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വേലിക്കെട്ടുകൾ ശക്തമാകുകയാണ്. വരുമാനം കുറയുന്നതിലൂടെ സ്ത്രീകൾ കൂടുതൽ ദരിദ്രവത്കരിക്കപ്പെടുന്നു.
ലൈംഗിക ആക്രമണങ്ങളും നിർബന്ധിത വിവാഹവും സ്ത്രീകളുടെ പുരോഗതിക്ക് വിഘാതമാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന ആഹ്വാനത്തോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.യു.എൻ വികസന പരിപാടി അനുസരിച്ചാണ് എല്ലാവർഷവും മനുഷ്യവികസന സൂചിക പുറത്തുവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
