Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയയെ ആശുപത്രിയിലാക്കിയത് തള്ളിയിട്ട് പരിക്കേറ്റ നിലയിൽ -മുന്‍ സ്പീക്കര്‍

text_fields
bookmark_border
ജയയെ ആശുപത്രിയിലാക്കിയത് തള്ളിയിട്ട് പരിക്കേറ്റ നിലയിൽ -മുന്‍ സ്പീക്കര്‍
cancel

ചെന്നൈ: ആരോ തള്ളിയിട്ട് പരിക്കേറ്റ നിലയിലാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ സ്പീക്കറുമായ പി.എച്ച്. പാണ്ഡ്യന്‍. കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘പോയസ് ഗാര്‍ഡനില്‍വെച്ച് ‘അമ്മ’യെ ആരോ തള്ളി നിലത്തിടുകയായിരുന്നു. ശേഷം ‘അമ്മ’ക്ക് എന്തുസംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഒരു പൊലീസുകാരന്‍ ആംബുലന്‍സ് വിളിച്ചാണ് അവരെ ആശുപത്രിയിലത്തെിച്ചത്’’; ഒ. പന്നീര്‍സെല്‍വത്തിന്‍െറ വീട്ടില്‍  പാണ്ഡ്യന്‍ പറഞ്ഞു.

ജയലളിതയെ അഡ്മിറ്റുചെയ്തശേഷം അപ്പോളോ ആശുപത്രിയിലെ 27 സി.സി.ടി.വി കാമറകള്‍ നീക്കി. ഇത് എന്തിനായിരുന്നുവെന്ന് ആശുപത്രി മാനേജുമെന്‍റ് വ്യക്തമാക്കണമെന്നും പാണ്ഡ്യന്‍ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ph pandian jayalalitha death case
Next Story