Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്‌നാട് നിയമസഭാ മുൻ സ്പീക്കർ പി.എച്ച് പാണ്ഡ്യൻ അന്തരിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ്‌നാട് നിയമസഭാ മുൻ സ്പീക്കറും മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.എച്ച്. പാണ്ഡ്യൻ അന്തരിച്ചു. 74 വയസ് സായിരുന്നു. രാവിലെ എട്ടരയോടെ രാമചന്ദ്ര ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
എം.ജി രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന 1985 മുതൽ 1987 വരെയാണ് പി.എച്ച്. പാണ്ഡ്യൻ തമിഴ്‌നാട് നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചത്. എം.ജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹം ജാനകി രാമചന്ദ്രൻെറ എ.ഐ.എ.ഡി.എം.കെ വിഭാഗത്തിൽ ചേർന്നു. പിന്നീട് ജയലളിത പക്ഷത്തെത്തി.
1999 മുതൽ 2004 വരെ പി.എച്ച് പാണ്ഡ്യൻ തിരുനെൽവേലി എം.പിയായിരുന്നു. ഇതിനിടെ ജയലളിതയുടെ അടുത്ത സഹായിയായി അദ്ദേഹം മാറിയിരുന്നു. അദ്ദേഹത്തൊടൊപ്പം മകനും എ.ഐ.എ.ഡി.എം.കെയിൽ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
