പി.എഫ്.െഎ അസം അധ്യക്ഷൻ അറസ്റ്റിൽ
text_fieldsഗുവാഹതി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ അക്രമം നടത്തിയെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) അസം അധ്യക്ഷൻ അമീനുൽ ഹഖിനെയും ബക്സ ജില്ല പ്രസ് സെക്രട്ടറി മുസമ്മിൽ ഹഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് അറസ്റ്റിലായ അമീനുൽ ഹഖിെൻറ കൈവശമുണ്ടായിരുന്ന കമ്പ്യൂട്ടർ, രണ്ട് ലാപ്ടോപ്, ചില രേഖകൾ, ചൂരൽ വടികൾ എന്നിവ കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.
എന്നാൽ, ഇവർക്കെതിരായ കേസിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. നക്സലുകളും പോപുലർ ഫ്രണ്ടുമാണ് ഡിസംബർ 11ന് സംസ്ഥാനത്തുണ്ടായ ആക്രമണങ്ങൾക്ക് പിന്നിലെന്ന് സംസ്ഥാന മന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
